AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC Bus Trapped: കെഎസ്ആർടിസിയിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി; ആശങ്കയിൽ 38 യാത്രക്കാർ

KSRTC Bus Trapped: ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറോളമായി കാട്ടിൽ കുടുങ്ങി കിടക്കുകയാണ് യാത്രകാർ. പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടെന്നും ആനയുടെ ചിന്നം വിളി കേട്ടെന്നും യാത്രക്കാർ പറഞ്ഞു.

KSRTC Bus Trapped: കെഎസ്ആർടിസിയിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി; ആശങ്കയിൽ 38 യാത്രക്കാർ
Ksrtc Bus TrappedImage Credit source: social media
sarika-kp
Sarika KP | Updated On: 17 Apr 2025 17:19 PM

പത്തനംതിട്ട: കെഎസ്ആർടിസിയിൽ ​ഗവിക്ക് യാത്ര പോയ സംഘം വനത്തിൽ കുടുങ്ങി. കുട്ടികള്‍ അടക്കം 38 പേരടങ്ങുന്ന സംഘമാണ് വനത്തിൽ കുടിങ്ങി കിടക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബസ് കേടായത്. തുടർന്ന് ഇക്കാര്യം അറിയിച്ചതോടെ ഇവരെ പുറത്തെത്തിക്കാൻ അയച്ച ബസും തകരാറിലിവുകയായിരുന്നു.

ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറോളമായി കാട്ടിൽ കുടുങ്ങി കിടക്കുകയാണ് യാത്രകാർ. പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടെന്നും ആനയുടെ ചിന്നം വിളി കേട്ടെന്നും യാത്രക്കാർ പറഞ്ഞു. ചടയമംഗലത്തുനിന്ന് ഗവിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് മൂഴിയാറിലെ വനമേഖലയിൽ തകരാറിലായത്.

Also Read:വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നു; മെയ് രണ്ടിന് കമ്മീഷനിങ്‌

തുടർന്ന് പത്തനംതിട്ട ഡിപ്പോയിലേക്ക് വിളിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. തുടർന്ന് മൂന്നു മണിക്ക് ശേഷം ഒരു ബസ് എത്തി. ആ ബസിൽ എല്ലാവർക്കും യാത്ര ചെയ്യാനുള്ള സൗകര്യമില്ലെന്ന് യാത്രക്കാർ‌ പരാതിപ്പെട്ടെങ്കിലും യാത്ര തുടരാൻ തീരുമാനിച്ചു. പക്ഷേ അതിന്റെ ക്ലച്ചിനു തകരാറുണ്ടായതോടെ യാത്ര വീണ്ടും മുടങ്ങി.