5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IB Officer’s Death: സുകാന്തിന് മറ്റൊരു ഐബി ഉദ്യോഗസ്ഥയുമായി ബന്ധം, ഇത് യുവതി അറിഞ്ഞു; നിർണായക വിവരങ്ങൾ പുറത്ത്

IB Officer’s Death: സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പോലീസ് ശേഖരിച്ചു.

IB Officer’s Death: സുകാന്തിന് മറ്റൊരു ഐബി ഉദ്യോഗസ്ഥയുമായി ബന്ധം, ഇത് യുവതി അറിഞ്ഞു; നിർണായക വിവരങ്ങൾ പുറത്ത്
സുകാന്ത്Image Credit source: social media
sarika-kp
Sarika KP | Published: 06 Apr 2025 08:57 AM

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതിനു പിന്നാലെ കൂടുതൽ വകുപ്പുകളാണ് കേസിൽ പ്രതി ചേർത്ത ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. പുതിയതായി രണ്ട് വകുപ്പുകൾ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.

സുകാന്ത് സുരേഷിന് മറ്റൊരു ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് വിവരം. സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പോലീസ് ശേഖരിച്ചു.

Also Read:ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭച്ഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖയുണ്ടാക്കി; തെളിവായി വിവാഹക്ഷണക്കത്ത് കണ്ടെത്തി

അതേസമയം യുവതിയെ ​ഗർഭഛി​ദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയിട്ടാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിനായി വ്യാജ വിവാഹക്ഷണക്കത്ത് ഉൾപ്പെടെ പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭചിദ്രം നടത്തിയത്. ഇതിന്റെ തെളിവുകളും രേഖകളും പോലീസിന് ലഭിച്ചിരുന്നു. അതേസമയം സംഭവത്തിനു ശേഷം ഒളിവിൽ പോയ സുകാന്തിനെ കണ്ടെത്താൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രതിക്കായി കേരളത്തിന് പുറത്തേക്കും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.