Kozhikode Dance Teacher Death: പത്തൊന്‍പതുകാരിയായ നൃത്താധ്യാപികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടത് വിദ്യാര്‍ഥികള്‍
19 Year Old Dance Teacher Death: ശനിയാഴ്ച (മാര്‍ച്ച് 15) രാവിലെ നൃത്തം പഠിക്കുന്നതിനായി ചന്ദനയുടെ വീട്ടിലേക്കെത്തിയ വിദ്യാര്‍ഥികളാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

കോഴിക്കോട്: പത്തൊന്‍പതുകാരിയായ നൃത്താധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയിലാണ് സംഭവം. ബിരുദ വിദ്യാര്‍ഥിയായ ചന്ദനയാണ് മരിച്ചത്. ആയാടത്തില്‍ അനന്തന്റെ മകളാണ്. മടപ്പള്ളി ഗവ. കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
ശനിയാഴ്ച (മാര്‍ച്ച് 15) രാവിലെ നൃത്തം പഠിക്കുന്നതിനായി ചന്ദനയുടെ വീട്ടിലേക്കെത്തിയ വിദ്യാര്‍ഥികളാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.




എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു
പാലക്കാട്: പേസ്റ്റ് ആണെന്ന് തെറ്റിധരിച്ച് എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിന്‍-ജോമറിയ ദമ്പതികളുടെ മകള്‍ നേഹയാണ് മരിച്ചത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി കുഞ്ഞ് അബദ്ധത്തില്‍ പല്ലുതേക്കുകയായിരുന്നു.