Teen Killed Children’s Home :തൃശൂരില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
Teen Killed Children’s Home In Thrissur: ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം മുതൽ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍: :തൃശൂരില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരനെ കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് (18) ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ദാരുണമായം സംഭവം ഉണ്ടായത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം മുതൽ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു. 25 ഓളം അനാഥരായ കുട്ടികളാണ് തൃശ്ശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കഴിഞ്ഞ ദിവസം മകനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനെ റിമാൻഡ് ചെയ്തു. ഇടുക്കി രാമക്കൽമേട് ചക്കകാനം സ്വദേശി 54 കാരനായ പുത്തൻ വീട്ടിൽ ഗംഗധരൻ നായർ ആണ് മരിച്ചത്. അച്ഛൻ രവീന്ദ്രൻ നായരാണ് മകനെ കൊലപ്പെടുത്തിയത്.