AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aluva POCSO Case: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആലുവയിൽ 18കാരൻ അറസ്റ്റിൽ

18 Year Old Arrested for Assaulting Teen Girl in Aluva: വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ ആണ് പോലീസിൽ അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Aluva POCSO Case: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആലുവയിൽ 18കാരൻ അറസ്റ്റിൽ
അറസ്റ്റിലായ മുഹമ്മദ് യാസിൻ Image Credit source: Social Media
nandha-das
Nandha Das | Published: 12 Apr 2025 08:10 AM

കരുമാല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 18കാരൻ അറസ്റ്റിൽ. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് പോലീസ് ഇൻസ്‌പെക്ടർ ടി പി ജെസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് മുഹമ്മദ് യാസിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ ആണ് പോലീസിൽ അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. പിന്നീട് ആലുവ പോലീസ് ആലങ്ങാട് പോലീസിന് കേസ് കൈമാറി. ആലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം

അടൂരിൽ കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1.80 ലക്ഷം രൂപ പിഴയും. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫൽ എന്ന ആംബുലൻസ് ഡ്രൈവർക്കാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടിരുന്നു. കൂടാതെ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.

2020 സെപ്റ്റംബർ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് ബാധിച്ച യുവതിയെ അടൂർ ജനറൽ ആശുപത്രിയിൽനിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കോവിഡ് ബാധിച്ച മറ്റൊരു സ്ത്രീയും ആംബുലൻസിൽ ഉണ്ടായിരുന്നു. പന്തളത്ത് യുവതിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിടാനായിരുന്നു നിർദേശമെങ്കിലും നൗഫൽ ആദ്യം സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ നൗഫലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയുടെ ചില ദൃശ്യങ്ങൾ യുവതി ഫോണിൽ ശേഖരിച്ചിരുന്നു. ഇതാണ് കേസിൽ നിർണായക തെളിവുകളായി മാറിയത്. ആംബുലൻസിന്റെ ജിപിഎസ്, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, ഡിഎൻഎ ഫലം എന്നിവയും കേസിൽ നിർണായകമായി.