ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത് | 16 hours of duty on Sundays, Anna Sebastian's friend reveals her work pressure and it led to her death, check the details Malayalam news - Malayalam Tv9

Anna sebastian death: ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത്

Published: 

20 Sep 2024 17:52 PM

Anna Sebastian's friend reveals her work pressure: അന്നയുടെ അമ്മയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ മറ്റ് കുറേ ഏറെ ജീവനക്കാരും അവരുടെ അനുഭവങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

Anna sebastian death: ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത്

അന്ന സെബാസ്ത്യൻ ( ​IMAGE - FACEBOOK)

Follow Us On

മുംബൈ: പുണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റിയന്റെ മരണത്തിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതൽ വെളിപ്പെടുത്തലുകളുമായി വന്ന അന്നയുടെ സുഹൃത്ത് ആൻ മേരിയാണ് ഇതിൽ മുന്നിൽ.

രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും അന്ന വ്യക്തമാക്കി. ജോലി സമ്മർദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ല. അതിന്റെ ബുദ്ധിമുട്ടുകൾ അവൾക്കുണ്ടായിരുന്നു എന്നും ആൻ കൂട്ടിച്ചേർത്തു. രാജി വെക്കണമെന്നും അന്ന പറഞ്ഞിരുന്നതായാണ് വിവരം.

ALSO READ – ‘തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്

മിക്കപ്പോഴും ജോലി കഴിഞ്ഞ് രാത്രി 12 മണി ആകുമ്പോഴാണ് അന്ന തിരിച്ചെത്തിയിരുന്നത്. രാവിലെ ആറ് മണിക്ക് പോവുകയും ചെയ്യാറുണ്ട് എന്ന് ആനിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഉറങ്ങാൻ പോലും സമയം കിട്ടിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ നാട്ടിലേക്ക് ഒരു ദിവസമാണ് അന്ന വന്നതെന്നും അത് അയൽവാസിയുടെ കല്യാണത്തിനായിരുന്നു എന്നും അൻ പറഞ്ഞു.

അന്നും വർക്ക് ഫ്രം ഹോം ആയി അന്ന ജോലി ചെയ്തിരുന്നു എന്നാണ് വിവരം. കുറച്ച് ദിവസമായി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ലെന്നാണ് അൻ പറയുന്നത്. അന്നയുടെ അമ്മയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ മറ്റ് കുറേ ഏറെ ജീവനക്കാരും അവരുടെ അനുഭവങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. കത്തിൽ എഴുതിയതിനെക്കാൾ വലിയ ദുരിതമാണ് അവരെല്ലാം അനുഭവിക്കുന്നതെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കരുത് എന്നും ആൻ മേരി പറഞ്ഞു.

മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
കാന്താരി മുളകൊരു കില്ലാടി തന്നെ.. ​ഗുണങ്ങൾ ഇങ്ങനെ
അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്
സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളാണോ കഴിക്കുന്നത്? ശ്രദ്ധിക്കാം...
Exit mobile version