5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

POCSO Case: പത്തനംതിട്ടയിൽ 15കാരിയെ താലിചാർത്തി, ശേഷം മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

15 year old girl got married and faced assault in Pathanamthitta: അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് ചുട്ടിപ്പാറയിൽ എത്തിച്ചത്. തുടർന്ന്, അമ്മയുടെ സാന്നിധ്യത്തിലാണ് യുവാവ് കുട്ടിക്ക് താലി ചാർത്തിയതും.

POCSO Case: പത്തനംതിട്ടയിൽ 15കാരിയെ താലിചാർത്തി, ശേഷം മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ
Pathanamthitta Girl AssaultImage Credit source: Freepik
nandha-das
Nandha Das | Published: 16 Jan 2025 08:52 AM

പത്തനംതിട്ട: അമ്മയുടെ അറിവോടെ പതിനഞ്ച് വയസുകാരിയെ താലി ചാർത്തി, മൂന്നാറിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ വീട്ടിൽ അമൽ പ്രകാശ് (25) ആണ് പിടിയിലായത്. മലയാലപ്പുഴ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയായ 35 വയസുകാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഫോൺ വിളിച്ചും, സന്ദേശങ്ങൾ അയച്ചുമാണ് അമൽ പ്രകാശ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്‌. തുടർന്ന്, ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് ചുട്ടിപ്പാറയിൽ എത്തിച്ചത്. അമ്മയുടെ സാന്നിധ്യത്തിൽ തന്നെയാണ് യുവാവ് കുട്ടിക്ക് താലി ചാർത്തിയതും.

വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം അന്ന് വൈകിട്ട് അഞ്ച് മണിയോടെ മൂന്നു പേരും കൂടി മൂന്നാറിലേക്ക് പോയി. മൂന്നാറിൽ എത്തിയ ഇവർ ഞായറാഴ്ച രാവിലെ ടൗണിന് സമീപത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശൗചാലയത്തിൽ പോയ തക്കത്തിന് അമൽ പ്രകാശ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിതാവിന്റെ മൊഴി പ്രകാരമാണ് മലയാലപ്പുഴ പോലീസ് ആദ്യം കേസെടുത്തത്. കുട്ടിയെ കാണാതായി എന്നായിരുന്നു കേസ്. അന്വേഷണത്തിൽ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അവിടെ എത്തി മൂവരെയും കണ്ടെത്തി.

പെൺകുട്ടിയെ കോന്നി നിർഭയ ഹെന്റി ഹോമിൽ എത്തിച്ചു. സംരക്ഷണ ചുമതല ഉള്ള വ്യക്തി എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്ത്വം നിർവഹിക്കാതിരുന്നതിനാണ് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.