Kazhakoottam Girl Missing Case: 13കാരി അരണോയ് എക്‌സ്പ്രസില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഡിസിപി

13 Year Old Girl Missing: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് 13 വയസുകാരിയായ തസ്മീന്‍ ബീഗം വീടുവിട്ടിറങ്ങിയത്. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസക്കാരനുമായ ഹുസൈന്റെ മകളാണ് തസ്മീന്‍.

Kazhakoottam Girl Missing Case: 13കാരി അരണോയ് എക്‌സ്പ്രസില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഡിസിപി
Updated On: 

21 Aug 2024 23:17 PM

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്ന് ഡിസിപി. അരോണയ് എക്‌സ്പ്രസില്‍ കുട്ടി ഉള്ളതായി സംശയമുണ്ടെന്ന് തിരുവനന്തപുരം ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് സ്റ്റേഷില്‍ വെച്ച് തിരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിന്ന് സില്‍ച്ചറിലേക്ക് പുറപ്പെട്ട ട്രെയിനാണിത്. പോലീസ് ടീം പാലക്കാട് നിന്ന് ട്രെയിനില്‍ കയറും. കോയമ്പത്തൂര്‍ വരെ തിരച്ചില്‍ നടത്തുമെന്നാണ് വിവരം.

പെണ്‍കുട്ടിയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയുവെന്ന് അന്വേഷണത്തിന് വെല്ലുവിളിയാകുമെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജുന്‍ കുമാര്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Also Read: Onam Kit: ഓണക്കിറ്റ് ലഭിക്കാന്‍ അധിക ദിവസമില്ല, 13 ഇനങ്ങളുമായി സെപ്റ്റംബര്‍ ആറുമുതല്‍

അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് 13 വയസുകാരിയായ തസ്മീന്‍ ബീഗം വീടുവിട്ടിറങ്ങിയത്. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസക്കാരനുമായ ഹുസൈന്റെ മകളാണ് തസ്മീന്‍. ചൊവാഴ്ച രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്.

അയല്‍വാസികളായ കുട്ടികളോട് വഴക്കിട്ടതിന് തസ്മീനെ മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ വിവരം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നിതിനായി ഊര്‍ജിതമായ ശ്രമമാണെന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Also Read: Bharat Bandh 2024: കേരളത്തില്‍ എല്ലായിടത്തും നാളെ ബന്ദ് ബാധകമല്ല; അറിയേണ്ടതെല്ലാം

വീട് വീട്ടിറങ്ങിയ സമയത്ത് ബാഗില്‍ കുറച്ച് വസ്ത്രങ്ങളും കുട്ടി കരുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇവര്‍ കഴക്കൂട്ടത്ത് എത്തിയത് അതുകൊണ്ട് കുട്ടിക്ക് മലയാളം അറിയില്ലെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കുട്ടിയുടെ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. കണിയാപുരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് തസ്മീന്‍.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497960113 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം