Student Dies: വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

Student Died In Students Clash:​ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

Student Dies: വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

മുഹമ്മദ് ഷഹബാസ്

Published: 

01 Mar 2025 06:27 AM

കോഴിക്കാട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ​ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ​ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപത്ത് വച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ​ഷഹബാസിന് തലയ്ക്ക് ​ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിൽ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read:അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; സംഭവം കോട്ടയത്ത്

കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഫെയർവെൽ പരിപാടി സംഘടിപ്പിച്ചിരുന്നു. താമരശ്ശേരി വ്യാപാര ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിൽ എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. ഈ സമയം താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികൾ കൂവിവിളിച്ചു. ഇത് ചോദ്യം ചെയ്ത് നൃത്തസംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി എത്തി. എന്നാൽ ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. അധ്യാപകർ ഇടപ്പെട്ടാണ് അന്ന് പ്രശ്നം തീർത്തത്. ആ പ്രശ്നത്തിന്റെ പിന്നാലെയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ.

Related Stories
Wild Elephant Attack: വീണ്ടും കാട്ടാന കലി; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഇന്ന് ഹർത്താൽ
Kottayam Engineer Death: ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
Kerala Rain Alert: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഒപ്പം ഇടിമിന്നലും കാറ്റും
Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം
Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.