POCSO Case: കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു
Girl Assualted in Kozhikode: പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. തിമ്മൂന്നും പതിന്നാലും വയസ്സുള്ള വിദ്യാർത്ഥികളാണ് പീഡിപ്പിച്ചത്. ഇതിൽ പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഒരാഴ്ച മുൻപാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടി സ്ക്കൂൾ കൗൺസലിങ്ങിനിടയിലാണ് പീഡന വിവരം പുറത്തുപറഞ്ഞത്.ഇതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആലുവയിൽ 18കാരൻ അറസ്റ്റിൽ
കഴിഞ്ഞ ദിവസം സമാനസംഭവം എറണാകുളത്തും നടന്നിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 18കാരനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം സ്കൂൾ അധികൃതർ അറിഞ്ഞതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. പിന്നീട് ആലുവ പോലീസ് ആലങ്ങാട് പോലീസിന് കേസ് കൈമാറി. ആലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്.