AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Zeeshan Ziauddin Siddique: ‘നിന്റെ അച്ഛനെ പോലെ നിന്നെയും കൊല്ലും’; ബാബ സിദ്ദിഖിയുടെ മകന് വധഭീഷണി

Zeeshan Siddique Gets Death Threat: വധഭീഷണിക്ക് പുറമെ സീഷാന്‍ സിദ്ദിഖിയില്‍ നിന്നും പത്ത് കോടി രൂപയും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂറിലും ഓരോ ഇമെയിലുകള്‍ അയക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Zeeshan Ziauddin Siddique: ‘നിന്റെ അച്ഛനെ പോലെ നിന്നെയും കൊല്ലും’; ബാബ സിദ്ദിഖിയുടെ മകന് വധഭീഷണി
സീഷാന്‍ സിദ്ദിഖിImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 22 Apr 2025 07:43 AM

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ബാബ സിദ്ദിഖിയുടെ മകനുമായ സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി. ഇമെയില്‍ വഴിയാണ് വധഭീഷണി എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പിതാവിനെ കൊന്നത് പോലെ മകനെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് പോലീസ് പറഞ്ഞു.

വധഭീഷണിക്ക് പുറമെ സീഷാന്‍ സിദ്ദിഖിയില്‍ നിന്നും പത്ത് കോടി രൂപയും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂറിലും ഓരോ ഇമെയിലുകള്‍ അയക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇമെയില്‍ ലഭിച്ചതിന് പിന്നാലെ സീഷാന്‍ സിദ്ദിഖി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ വസതിയിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

ഡി കമ്പനിയില്‍ നിന്ന് തനിക്ക് ഒരു ഭീഷണി മെയില്‍ ലഭിച്ചു. അതിന്റെ അവസാനം പത്ത് കോടി രൂപയും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ തന്റെ കുടുംബം അസ്വസ്ഥമാണെന്ന് സീഷാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2024 ഒക്ടോബര്‍ 12ന് മുംബൈയിലെ നിര്‍മ്മല്‍ നഗറില്‍ വെച്ചാണ് ബാബ സിദ്ദിഖിനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സീഷാന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

Also Read: Tamil Nadu: 10 വർഷങ്ങൾക്ക് ശേഷം കോടതിയ്ക്ക് മുന്നിലെത്തി അതിജീവിത; പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്

കാര്‍ പാര്‍ക്ക് ചെയ്ത ഖേര്‍വാഡി ജങ്ഷനിലേക്ക് നടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ മുഖ്യപ്രതി ശിവകുമാര്‍ ഗൗതം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പഞ്ചാബില്‍ നിന്നും ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശ്ദീപ്ഗില്‍ സൂത്രധാരനായ അന്‍മോള്‍ ബിഷ്‌ണോയിയുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന മൊബൈലും പോലീസ് കണ്ടെടുത്തിരുന്നു.