Viral Video: മഹാകുംഭമേളക്കിടെ വില്‍പ്പന തകര്‍ത്തു; ചായക്കടയിട്ട് യുവാവ് ദിവസേന നേടിയത് 5000രൂപയിലധികം
Youth Sells tea At Maha Kumbh Mela: ചായയും വെള്ളക്കുപ്പികളും മാത്രമാണ് താത്കാലികമായ നിർമ്മിച്ച് സ്റ്റാളിൽ ഇയാൾ വിൽപ്പന നടത്തിയത്. എന്നാൽ ഒറ്റ് ദിവസം കൊണ്ട് തന്നെ യുവാവ് ദിവസേന 5,000 രൂപയാണ് ലാഭം നേടിയത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് പ്രജാപതിനെ പരിചയപ്പെടുത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിന് പേരാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ എത്തുന്നത്. ഇവിടെ നിന്നുള്ള പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. മഹാകുംഭമേളക്കിടെ ചായ വിറ്റ് ദിവസേന അയ്യായിരം രൂപം ലാഭം നേടിയ യുവാവിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
കണ്ടന്റ് ക്രിയേറ്റർ ആയ ശുഭം പ്രജാപത് എന്ന യുവാവാണ് മഹാകുംഭമേളയിലെ കച്ചവട സാധ്യത മുന്നില്‍ക്കണ്ട് ഇറങ്ങിപുറപ്പെട്ടത്. തുടർന്ന് യുവാവ് പ്രയാഗ്രാജിൽ ചായക്കടയിടുകയായിരുന്നു. ചായയും വെള്ളക്കുപ്പികളും മാത്രമാണ് താത്കാലികമായ നിർമ്മിച്ച് സ്റ്റാളിൽ ഇയാൾ വിൽപ്പന നടത്തിയത്. എന്നാൽ ഒറ്റ് ദിവസം കൊണ്ട് തന്നെ യുവാവ് ദിവസേന 5,000 രൂപയാണ് ലാഭം നേടിയത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് പ്രജാപതിനെ പരിചയപ്പെടുത്തിയത്.
View this post on Instagram
Also Read:റിഷഭ് പന്തിനെ രക്ഷിച്ച യുവാവ് കാമുകിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകി മരിച്ചു
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പ്രജാപതിനെയും അയാളുടെ ചായകടയെയും പരിചയപ്പെടുത്തുന്നുണ്ട്. 10 രൂപയ്ക്കാണ് ഇയാള്‍ ഒരു ചായ വില്‍ക്കുന്നത്. ഒരു ചെറിയ കട പോലെ സജ്ജീകരിച്ച ശേഷം അവിടെ ചായയവും വെള്ളവും വിൽക്കുന്ന യുവാവിന് വീഡിയോയിൽ കാണാം. രാവിലെയാണ് പ്രജാപതിന്റെ കടയിലേക്ക് ചായ കുടിക്കാണ ആളുകൾ ഒഴുകിയെത്തുന്നത്. ഉച്ചയോടെ തിരക്ക് കുറയും. വൈകുന്നേരമാകുമ്പോഴാണ് വിശ്രമിക്കാല്‍ അല്‍പം സമയം ലഭിക്കുമെന്നും യുവാവ് പറയുന്നു. ഇടയ്ക്ക് ചായ നിറച്ച് നടന്ന് വിൽക്കുമെന്നും യുവാവ് വീഡിയോയിൽ പറയുന്നു. ‘കുംഭമേളയിൽ ചായ വിൽക്കുന്നു’ എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ദിവസം താൻ 7000 രൂപയ്ക്ക് ചായ വിറ്റുവെന്നും തന്റെ ലാഭം 5000 രൂപയാണ് എന്നാണ് ചായ വിറ്റ ശേഷം ഇയാൾ പറയുന്നത്. എന്തായാലും, ശുഭം പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത് . നിരവധിപ്പേരാണ് യുവാവിന് കമന്റുമായി എത്തുന്നത്.