Crime News: 500 രൂപയെ ചൊല്ലി തർക്കം, യുവാവ് അനുജനെ കുത്തിക്കൊലപ്പെടുത്തി
Latest Crime News in Malayalam: അനുവാദമില്ലാതെ 500 രൂപ എടുത്തതാണ് കൊലപാതകത്തിലേക്ക് എത്തിയത്, കല്യാൺ വെസ്റ്റിലെ രോഹിദാസ്വാദ പ്രദേശത്താണ് ഇവരുടെ കുടുംബം താമസിക്കുന്നത്. സലീമടക്കം ഈ കുടുംബത്തിൽ മൂന്ന് സഹോദരന്മാർ തങ്ങളുടെ അമ്മയോടൊപ്പം താമസിക്കുന്നുണ്ട്
മഹാരാഷ്ട്ര : 500 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിലെ താനെയിൽ 32 കാരൻ തൻ്റെ അനുജനെ കുത്തി കൊലപ്പെടുത്തി താനെ കല്യാണിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.നസീം ഖാൻ (27) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതി സലിം ഷമീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി. സലിം ഷമീം ഖാൻ്റെ പോക്കറ്റിൽ നിന്നും നസീം അനുവാദമില്ലാതെ 500 രൂപ എടുത്തതാണ് കൊലപാതകത്തിലേക്ക് എത്തിയത്.
കല്യാൺ വെസ്റ്റിലെ രോഹിദാസ്വാദ പ്രദേശത്താണ് ഖാൻ കുടുംബം താമസിക്കുന്നത്. സലീം അടക്കം ഈ കുടുംബത്തിൽ മൂന്ന് സഹോദരന്മാർ തങ്ങളുടെ അമ്മയോടൊപ്പം താമസിക്കുന്നുണ്ട്. ആരോപണവിധേയനായ സലിം ഷമീം ഖാൻ, മരിച്ച നയീം ഷമീം ഖാൻ, മറ്റൊരു സഹോദരൻ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.
പ്രതിയെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) (കൊലപാതകം) പ്രകാരം കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് കല്യാണിൽ ഇതിനോടകം തന്നെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
കൊലപാതകത്തിന് ശേഷം അയാൾ ജീവനോടെ
17 വർഷം മുമ്പ് കൊല ചെയ്യപ്പെട്ടെന്ന് കരുതിയ ആൾ ജീവനോടെ തിരിച്ച് വന്ന ഞെട്ടലിലാണ് ബീഹാർ. ബീഹാർ റോഹ്താസ് ജില്ലയിലെ ദേവ്രിയ ഗ്രാമവാസിയായ നാഥുനി പാൽ (50)നെയാണ് പോലീസ് വർഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് കണ്ടെത്തിയത്. കുറച്ച് നാളുകളായി പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ആളെപറ്റി നാട്ടുകാർ തന്നെയാണ് പോലീസിന് വിവരം നൽകിയത്. ജനുവരി-6-നാണ് സംഭവം. ഇയാളെ കണ്ടെത്തി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് 2008-ൽ ബീഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും കാണാതായ ആളാണെന്ന് വ്യക്തമായത്. ബന്ധുക്കൾ ചേർന്ന് സ്വത്തിനായി നാഥുനിപാലിനെ കൊലപ്പെടുത്തിയെന്നായിരുന്നും പോലീസടക്കം കരുതിയിരുന്നത്. പ്രതിയെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.