Telengana Malayali Death: കനാലില്‍ യുവാവിന്റെ മൃതദേഹം; സംഭവം തെലങ്കാനയില്‍, മലയാളിയെന്ന് സംശയം

Telengana Murder Case: യുവാവ് ധരിച്ചിരുന്ന ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇത്തരത്തിലുള്ള സ്‌റ്റൈല്‍ കോഡുള്ള ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമാണെന്ന് കമ്പനി പോലീസിനോട് പറഞ്ഞു. കമ്പനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

Telengana Malayali Death: കനാലില്‍ യുവാവിന്റെ മൃതദേഹം; സംഭവം തെലങ്കാനയില്‍, മലയാളിയെന്ന് സംശയം

Representational Image

shiji-mk
Updated On: 

30 Jan 2025 23:35 PM

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടയില്‍ യുവാവിനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നല്ലഗൊണ്ട ഗുറംപോടുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയം. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മലയാളിയാണ് കൊല്ലപ്പെട്ടതെന്ന സംശയമുദിച്ചത്.

ജനുവരി 18നാണ് മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തിയത്. ഇയാളെ കൊലപ്പെടുത്തിയതിന് ശേഷം കനാലില്‍ ഉപേക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. യുവാവ് ധരിച്ചിരുന്ന വസ്ത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാള്‍ മലയാളിയാകാം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

യുവാവ് ധരിച്ചിരുന്ന ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇത്തരത്തിലുള്ള സ്‌റ്റൈല്‍ കോഡുള്ള ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമാണെന്ന് കമ്പനി പോലീസിനോട് പറഞ്ഞു. കമ്പനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനും കൊലപാതക കേസ് അന്വേഷണത്തിനും കേരള പോലീസിന്റെ സഹായം തേടിയതായി കൊണ്ടമലെപ്പള്ളി സിഐ കെ ധനുഞ്ജയ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയതായി സംശയം

തിരുവനന്തപുരം: ബാലരമാമപുരത്ത് രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുഞ്ഞിന്റെ അമ്മ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലെത്തി 30 ലക്ഷം രൂപ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. വാക്കാലുള്ള പരാതിയില്‍ വ്യക്തതക്കുറവ് ഉണ്ടായതിനാല്‍ പരാതി എഴുതി നല്‍കാന്‍ പോലീസ് പറയുകയായിരുന്നു.

Also Read: Balaramapuram Child Death: രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ, ചുറ്റും മണ്ണെണ്ണ മണം

കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍, മുത്തശി എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പോലീസ് പറഞ്ഞു.

കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീജിത്ത്-ശ്രീതു ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രയില്‍ സഹോദരന്റെ മുറിയിലായിരുന്നു കുട്ടി ഉണ്ടായിരുന്നതെന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് വിവരം അറിഞ്ഞതെന്നും അമ്മ പറഞ്ഞു. എന്നാല്‍ കുഞ്ഞ് കിടന്നത് മാതാപിതാക്കളുടെ കൂടെയായിരുന്നു എന്നാണ് പോലീസ് നിഗമനം.

Related Stories
Pakistan Shelling: പൂഞ്ചിൽ ഷെല്ലാക്രമണം തുടർന്ന് പാകിസ്താൻ; സൈനികന് വീരമൃത്യു
Operation Sindoor: ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; മസൂദ് അസർ എന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ
Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്
Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി
Weapons Of India: കരുത്തിലും ആയുധശേഖരത്തിലും ഇന്ത്യ മുന്നില്‍ തന്നെ; പട നയിക്കുന്നവര്‍ ഇവരെല്ലാം
Major Indian Military Operations: സർജിക്കൽ സ്ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും; ഇന്ത്യയുടെ നിർണായക സൈനീക ഓപ്പറേഷനുകൾ
പോപെയുടെ ഇഷ്ടഭക്ഷണം, ചീരയുടെ ആരോഗ്യഗുണങ്ങൾ നിരവധി
മുഖക്കുരു മാറാൻ കഴിക്കാം ഡ്രാഗൺ ഫ്രൂട്ട്
ഈ ഭക്ഷണങ്ങള്‍ കരളിനെ നശിപ്പിക്കും
സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ എങ്ങനെ ചേരാം?