Crime News: ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് മാട്രിമോണിയല്‍ സൈറ്റിലൂടെ തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Crime Through Matrimonial Site: ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായാണ് പോലീസ് പറയുന്നത്. ഡല്‍ഹി പോലീസിനെ ക്രൈംബ്രാഞ്ച് സൈബര്‍ സുരക്ഷാ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ശേഷം ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വ്യാ വജ്രാഭരണം യുവതിക്ക് സമ്മാനമായി നല്‍കിയതായും പോലീസ് പറഞ്ഞു.

Crime News: ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് മാട്രിമോണിയല്‍ സൈറ്റിലൂടെ തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

Updated On: 

21 Feb 2025 15:08 PM

പാല്‍ഘര്‍: മാട്രിമോണിയല്‍ സൈറ്റിലൂടെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാട്രിമോണിയല്‍ സൈറ്റിലൂടെ ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് തെറ്റിധരിപ്പിച്ചുകൊണ്ടായിരുന്നു പീഡനം. സംഭവത്തില്‍ ഹിമാന്‍ഷു യോഗേഷ്ാഹി പഞ്ചല്‍ (26) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായാണ് പോലീസ് പറയുന്നത്. ഡല്‍ഹി പോലീസിനെ ക്രൈംബ്രാഞ്ച് സൈബര്‍ സുരക്ഷാ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ശേഷം ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വ്യാ വജ്രാഭരണം യുവതിക്ക് സമ്മാനമായി നല്‍കിയതായും പോലീസ് പറഞ്ഞു.

പീഡനം നടന്നതിന് പിന്നാലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പ്രതിയെ അഹമ്മദാബാദില്‍ നിന്ന് പിടികൂടുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വാലിവ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതി യുവതിയെ നിരവധി ഹോട്ടലുകളിലേക്കും ലോഡ്ജുകളിലേക്കും വിളിച്ചുവരുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വാലിവ് പോലീസ് പറഞ്ഞു.

എംഡിഎംഎ വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുടക് കുശാല്‍നഗര്‍ ഗുമ്മനക്കൊല്ലിയിലാണ് സംഭവം. മദലാപൂര്‍ ഗ്രാമവാസി അസറുദീന്‍, ഗുമ്മനക്കൊല്ലി സ്വദേശി മുഹമ്മദ് മുഷ്താഖ് എന്നിവരാണ് പിടിയിലായത്.

Also Read: Maha Kumbh Mela: കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ; ടെലഗ്രാമിലും, ഫേസ്ബുക്കിലും വിൽപ്പന, കേസെടുത്ത് പോലീസ്

പ്രതികളില്‍ നിന്നും മയക്കുമരുന്ന്, ഇരുചക്രവാഹനം, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് ഉപയോഗം, വില്‍പന, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ വിവരമറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

 

 

Related Stories
Man Kills Daughter: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങി; 20 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ്
Tahawwur Rana: തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഇനി 18 ദിവസത്തെ ചോദ്യം ചെയ്യല്‍
Bombay High Court: നാത്തൂൻ കടിച്ച് പരിക്കേല്പിച്ചെന്ന് പരാതി; പല്ല് മാരകായുധമല്ലെന്ന് ബോംബെ ഹൈക്കോടതി
Menstruating Student: ആർത്തവമുള്ള വിദ്യാർഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ് മുറിക്ക് പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ
Tahawwur Hussain Rana: തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു? ചോദ്യം ചെയ്യാൻ എൻഐഎ, കനത്ത സുരക്ഷയിൽ ഡൽഹി
ChatGPT: ചാറ്റ് ജിപിടി സുരക്ഷിതമോ? ചെടിയെ പറ്റിയുള്ള ചോദ്യം, ലഭിച്ചത് മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് യുവതി
ശരീരഭാരം കുറയ്ക്കാന്‍ ഈ നട്‌സുകള്‍ കഴിക്കാം
ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
ചാണക്യനീതി: കഴുതയെ പോലെ ജീവിച്ചാൽ വിജയം ഉറപ്പ്
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കൂ! കാരണം ഇതാണ്