Crime News: മൊബൈൽ ഫോൺ വിഴുങ്ങിയ യുവതിക്ക് ദാരുണാന്ത്യം
മുറിവുകളുണ്ടായിരുന്നതിനാൽ രമ്യയെ കാക്കിനാഡയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
തെലുങ്കാന: മൊബൈൽ ഫോൺ വിഴുങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരണത്തിന് കീഴടങ്ങി. രാജമഹേന്ദ്രവാരം റൂറൽ മണ്ഡൽ ബൊമ്മുരു നിവാസിയായ പെനുമല്ല രമ്യ സ്മൃതി (35) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി മാനസികാസ്വാസ്ഥ്യമുള്ളയാളാണ് രമ്യ. വീട്ടിലുള്ള കീ പാഡ് മൊബൈൽ ഫോണാണ് രമ്യ വിഴുങ്ങിയത്. മൊബൈൽ കണ്ടെത്താൻ കഴിയാത്തതിനാൽ ബന്ധുക്കൾ കിടക്കയിൽ തിരച്ചിൽ നടത്തുകയായിരുന്നു.രമ്യയോട് ചോദിച്ചപ്പോഴാണ് മൊബൈൽ വിഴുങ്ങിയതായി പറഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ഡോക്ടറെ വിവരമറിയിച്ചു.
തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി മൊബൈൽ നീക്കം ചെയ്തത്. അന്നനാളത്തിൽ മുറിവുകളുണ്ടായിരുന്നതിനാൽ രമ്യയെ കാക്കിനാഡയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് മകൾ മരിച്ചതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തി 70-കാരൻ
മറ്റൊരു സംഭവത്തിൽ തൻ്റെ ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദദേഹങ്ങൾ കെട്ടിത്തൂക്കി കടന്നു കളഞ്ഞ 70-കാരനെ പോലീസ് തിരയുന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് നാടിനെ ഞടുക്കിയ കൊല നടന്നത്. കുട്ടികളെ സ്കൂളിൽ നിന്നും തൻ്റെ വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോയായിരുന്നു കൊല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ താൻ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാനായിരുന്നു ഉദ്ദേശമെന്നും എഴുതിയ കുറിപ്പ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയിരുന്നു. തൻ്റെ പങ്കാളി തന്നെ ബിസിനസിൽ ചതിച്ചെന്ന് ആരോപിച്ചായായിരുന്നു അരും കൊല.