5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Woman Dies of Cardiac Arrest: സഹോദരിയുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു

Young Woman Dies of Cardiac Arrest: സഹോദരിയുടെ വിവാഹത്തിന്റെ ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഇതിന്റെ ദൃശൃങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Woman Dies of Cardiac Arrest: സഹോദരിയുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു
Woman Dies Of Cardiac ArrestImage Credit source: x (twitter)
sarika-kp
Sarika KP | Updated On: 10 Feb 2025 09:41 AM

ഭോപ്പാൽ: ബന്ധുവിന്റെ വിവാഹചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു. ഇന്‍ഡോര്‍ സ്വദേശിയായ പരിണിത ജയ്ന്‍ ആണ് മരിച്ചത്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഹോദരിയുടെ വിവാഹത്തിന്റെ ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഇതിന്റെ ദൃശൃങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വീഡിയോയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി വീഴുന്നത് കാണാം. ഉടൻ തന്നെ ചടങ്ങിനെത്തിയിരുന്ന ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. അതേസമയം പരിണിതയുടെ അനിയനായ 12 കാരനും നേരത്തെ ഹൃദയാഘാതം മൂലം മരിച്ചിരുന്നുവെന്ന് കുടുംബം അറിയിച്ചു. എംബിഎ ബിരുദധാരിയാണ് പരിണിത.

Also Read:ഓണ്‍ലൈനില്‍ പിസ ഓര്‍ഡര്‍ ചെയ്തു; നാല് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

 

 

View this post on Instagram

 

A post shared by asliIndore (@asliindore)

ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം നാൾക്ക് നാൾ വർധിച്ചുവരുകയാണ്. ഇന്ന് ചെറുപ്പക്കാരിൽ വരെ ഈ രോ​ഗം കണ്ടുവരുന്നു. ജീവിതശൈലിയും ഭക്ഷണവുമാണ് ഇതിനു കാരണം. കൃത്യമായ ജീവിതശൈലിയുടെ വ്യായമവും ഹൃദയാഘാതം പരിധി വരെ തടയുമെന്നാണ് വിദഗ്‌ധർ പറയുന്നത്.