Viral Video: ഇതെന്ത് മറിമായം? സ്വന്തം പിതാവിനെ വിവാഹം ചെയ്ത് യുവതി, അതിലെന്താണ് തെറ്റെന്ന് പിതാവ്‌

24 Year Old Girl Marries Her Father: സമാജ്വാദി പാര്‍ട്ടി നേതാവ് ജയ് സിങ് യാദവ് ആണ് ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. 2020ലേതാണ് ഈ വീഡിയോയെന്നും ടിക് ടോക്കിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Viral Video: ഇതെന്ത് മറിമായം? സ്വന്തം പിതാവിനെ വിവാഹം ചെയ്ത് യുവതി, അതിലെന്താണ് തെറ്റെന്ന് പിതാവ്‌

പിതാവും മകളും (Image Credits: Screengrab)

Published: 

02 Dec 2024 20:30 PM

സ്വന്തം പിതാവിനെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ച് യുവതി. 50 കാരനായ പിതാവിനെ 24 കാരിയായ യുവതിയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്ഷേത്രത്തില്‍ വെച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

‘ഇത് എന്റെ പിതാവാണ്, ഇദ്ദേഹത്തെ ഞാന്‍ കഴിച്ചതില്‍ വളരെയധികം സന്തോഷിക്കുന്നു,’ എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. യുവതിക്ക് സമീപത്തായി നില്‍ക്കുന്ന പിതാവും പ്രതികരിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ വിവാഹം കഴിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ മകളാണിതെന്നും തങ്ങള്‍ വിവാഹം കഴിച്ചതില്‍ എന്താണ് തെറ്റെന്നും പിതാവ് ചോദിച്ചു.

സമാജ്വാദി പാര്‍ട്ടി നേതാവ് ജയ് സിങ് യാദവ് ആണ് ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. 2020ലേതാണ് ഈ വീഡിയോയെന്നും ടിക് ടോക്കിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു വിവാഹം കഴിച്ചതില്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്ന് ഒരാള്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഏത് കാലത്താണ് താങ്കള്‍ ജീവിക്കുന്നത് ഇതില്‍ എന്താണ് ഇത്ര ലജ്ജിക്കാനുള്ളതെന്നാണ് പിതാവ് അയാളോട് തിരിച്ച് ചോദിക്കുന്നത്.

Also Read: Chitradurga Murder: ഭാര്യയെ കൊന്നതിന് ജയില്‍വാസം; തിരികെയെത്തി 20കാരിയെ വിവാഹം ചെയ്തു, 40കാരനെ കൊലപ്പെടുത്തി കുടുംബം

തങ്ങള്‍ തമ്മിലുള്ള വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ഇരുവരും പറയുന്നത്. താനും പിതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരദൂഷണം പറഞ്ഞ് പരത്തിയവരുടെ വായടപ്പിക്കാനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് മകള്‍ പറയുന്നു. തങ്ങളെ കുറ്റപ്പെടുത്തിയവര്‍ക്കുള്ള മറുപടിയാണ് ഈ വിവാഹമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് വ്യാജ വീഡിയോ ആയിരിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വീഡിയോയുടെ സത്യാവസ്ഥ കണ്ടുപിടിക്കാന്‍ ഇതുവരേക്കും സാധിച്ചിട്ടില്ല. പിതാവിന്റെയും മകളുടെയും ധാര്‍മികതയെ ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഹിന്ദു വിവാഹ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ചിലര്‍ പറയുന്നത്.

Related Stories
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ