Crime News: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം; ഭാര്യയെയും മകനെയും തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന് യുവാവ്
Jharkhand Murder Case: പ്രതി ഇരുമ്പ് പാത്രം ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിക്ക് വീഴ്ത്തിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ പാര്‍വതിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

റാഞ്ചി: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ്. ഇരുവരെയും തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഝാര്‍ഖണ്ഡിലെ സരായികേലയിലാണ് സംഭവം. പാര്‍വതി ദേവി ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ ഗണേഷ് മുണ്ഡ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശുക്രം മുണ്ഡ എന്നയാളെ പോലീസ് പിടികൂടി.
പ്രതി ഇരുമ്പ് പാത്രം ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിക്ക് വീഴ്ത്തിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ പാര്‍വതിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശുക്രം മുണ്ഡയും പാര്‍വതിയും തമ്മില്‍ ഇയാളുടെ മദ്യപാനവുമായി ബന്ധപ്പെട്ട് തര്‍ക്കം പതിവായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു. കൊലപാതകം നടന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ പാര്‍വതിയുടെയും ഗണേഷിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിയെത്തുന്നത്. അയല്‍വാസികള്‍ എത്തിയപ്പോഴേക്ക് ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.




അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ശുക്രം മുണ്ഡ കുറ്റകൃത്യം നടത്തുന്നതിനായി ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച പാത്രവും ബ്ലേഡും കണ്ടെടുത്തു. തലയ്ക്കടിച്ച ശേഷമാണ് ഭാര്യയുടെയും മകന്റയും കഴുത്ത് പ്രതി അറുത്തതെന്ന് പോലീസ് വ്യക്തമാക്കി.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റകൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകമാണ് പോലീസ് പിടികൂടിയത്.