5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കഷ്ടപ്പെട്ട് വാങ്ങിയതാ; വെള്ളപ്പൊക്കത്തില്‍ ബാഹുബലി സ്റ്റൈലില്‍ ബൈക്കും തലയിലേന്തി യുവാവ്, വീഡിയോ വൈറല്‍

Man Lift Bike on Head: ദാമോഹില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ബൈക്കും തലയിലേന്തി പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Viral Video: കഷ്ടപ്പെട്ട് വാങ്ങിയതാ; വെള്ളപ്പൊക്കത്തില്‍ ബാഹുബലി സ്റ്റൈലില്‍ ബൈക്കും തലയിലേന്തി യുവാവ്, വീഡിയോ വൈറല്‍
യുവാവ് തലയില്‍ ബൈക്കുമായി പോകുന്നു
shiji-mk
Shiji M K | Updated On: 12 Sep 2024 12:59 PM

കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെ കനത്ത നാശനഷ്ടമാണ് പലര്‍ക്കും സംഭവിച്ചത്. നാശനഷ്ടം മാത്രമല്ല പലര്‍ക്കും ജീവന്‍ പോലും നഷ്ടപ്പെട്ടു. ഇപ്പോഴിതാ മധ്യപ്രദേശിലെ ദാമോഹില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ബൈക്കും തലയിലേന്തി പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Also Read: Viral news: ഇവിടുത്തെ ദൈവം അന്യ​ഗ്രഹജീവി; അവരെ കണ്ട് അനുവാദം വാങ്ങി നിർമ്മിച്ച ക്ഷേത്രമെന്ന് തമിഴ്നാട് സ്വദേശി

ദാമോഹ് ജില്ലയിലെ മാഗ്രോണ്‍ പോലീസ് സ്റ്റഷന് സമീപമുള്ള സുന്‍വാഹ എന്ന ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. ഗ്രാമത്തിലുള്ള ജലാശയങ്ങളും അഴുക്കുചാലുകളും കവിഞ്ഞൊഴുകിയതോടെ ജനജീവിതം ദുസ്സഹമായി മാറി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ

ഗ്രാമത്തിലേക്കുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുവാവിന്റെ നീക്കം ശ്രദ്ധ നേടുന്നത്. ബൈക്കും തലയില്‍ വെച്ച് ബാഹുബലിയെ പോലെ ഓടയ്ക്ക് മുകളിലുള്ള പാലത്തിലൂടെ നടന്നുപോവുകയാണ് ഇയാള്‍. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തത് എന്ന് വ്യക്തമല്ല. എന്തായാലും വീഡിയോ വൈറലായതോടെ ഇയാളെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.