5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

POCSO Case: മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടികളോട് ലൈംഗികാതിക്രമം; യുവ ഡോക്ടർക്കെതിരെ പോക്‌സോ കേസ്

Young Doctor Arrested for Assaulting School Students: ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ വെച്ചാണ് കുട്ടികൾ അതിക്രമ സംഭവം വെളിപ്പെടുത്തുന്നത്.

POCSO Case: മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടികളോട് ലൈംഗികാതിക്രമം; യുവ ഡോക്ടർക്കെതിരെ പോക്‌സോ കേസ്
Representational Image (Image Courtesy: bymuratdeniz/E+/Getty Images)
Follow Us
nandha-das
Nandha Das | Updated On: 08 Sep 2024 11:14 AM

കോയമ്പത്തൂർ: തൊണ്ടാമുത്തൂർ ബ്ലോക്കിലെ ഹൈസ്കൂളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിനിടെ 12 പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ യുവ ഡോക്ടർ അറസ്റ്റിൽ. തിരുപ്പാട്ടൂർ സ്വദേശി ഡോ.എസ് ശരവണമൂർത്തി(33)യാണ് സ്കൂൾ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയത്. ശരവണമൂർത്തിയെ പേരൂർ വനിതാപോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.

അടുത്തിടെ, വാൽപ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുമായി സംവാദം നടത്താൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ബുധനാഴ്ച ഒരു സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് വിദ്യാർത്ഥികൾ അതിക്രമം നേരിട്ടത് വെളിപ്പെടുത്തുന്നത്. സംഭവം അറിഞ്ഞയുടനെ സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിക്കും പേരൂർ വനിതാ പോലീസിനും പരാതി നൽകുകയായിരുന്നു.

ALSO READ: ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബം​ഗാൾ നിയമസഭ

തുടർന്ന് പോലീസും ശിശുക്ഷേമ വകുപ്പും സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. ഡോക്ടർ മെഡിക്കൽ ക്യാമ്പിലെ പരിശോധനക്കിടയിൽ മോശമായി പെരുമാറിയെന്ന് കുട്ടികൾ മൊഴി നൽകി. പിന്നാലെ, പോലീസ് പോക്‌സോ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ പ്രതി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.

Latest News