Yogi Adityanath: ‘സനാതന ധർമ്മത്തിൻ്റെയത്ര സ്വാതന്ത്ര്യം നൽകുന്ന മറ്റൊരു സംസ്കാരമില്ല’; ആരെയും വിശ്വാസം അടിച്ചേല്പിക്കാറില്ലെന്ന് യോഗി ആദിത്യനാഥ്
Yogi Adityanath Says About Sanatan Dharma: സനാതനധർമ്മത്തിൻ്റെയത്ര സ്വാതന്ത്ര്യവും സുതാര്യതയും നൽകുന്ന മറ്റൊരു സംസ്കാരമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തിൻ്റെയത്ര സ്വാതന്ത്ര്യം നൽകുന്ന മറ്റൊരു സംസ്കാരമില്ല എന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ വിശ്വാസം ആർക്ക് മേലെയും സനാതനധർമ്മം അടിച്ചേല്പിക്കാറില്ല. സനാതന ധർമ്മമാണ് ആഗോള മാനവികതയുടെ അടിസ്ഥാനം. അത് സുരക്ഷിതമായിരുന്നാൽ ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ സുരക്ഷിതമായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സനാതന ധർമ്മത്തിൻ്റെയത്ര സ്വാതന്ത്ര്യവും ഊഷ്മളതയും സുതാര്യതയും നൽകുന്ന മറ്റൊരു സംസ്കാരമില്ല. ഒരിക്കൽ സനാതന ധർമ്മം അവസാനിക്കലിൻ്റെ വക്കിലായിരുന്നു. പക്ഷേ, ആദി ശങ്കരാചാര്യ അത് വീണ്ടെടുത്തു. വിജയ് യാത്രയും സംവാദങ്ങളുമൊക്കെ നടത്തിയാണ് അദ്ദേഹം സനാതന ധർമ്മം വീണ്ടെടുത്തത്.”- യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ്‌രാജിലെ മഹാ കുംഭ് ഏകത്വത്തിൻ്റെ ആഗോള സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 48 കോടി ഭക്തരാണ് ഗംഗാനദിയിലും യമുനയിലും സരസ്വതിയിലുമൊക്കെ സ്നാനം ചെയ്തത്. ആകെ 45 ദിവസം നീളുന്ന കുംഭമേളയുടെ 31 ദിവസമാണ് കഴിഞ്ഞത്.




Also Read: Mahakumbh Mela 2025: മഹാകുംഭമേളയിൽ അഗ്നിബാധ; ടെന്റുകൾ കത്തിനശിച്ചു, വീഡിയോ
കുംഭമേളയിലെ മാലിന്യം നീക്കും
മഹാ കുംഭമേളയിലെ മാലിന്യം നീക്കാൻ ട്രാഷ് സ്കിമ്മർ ഉപയോഗിക്കുമെന്ന് പ്രയാഗ് രാജ് മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഹൈടെക് ട്രാഷ് സ്കിമ്മറാണ് അധികൃതർ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ദിവസേന 10 – 15 ടൺ മാലിന്യം നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറയുന്നു. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമ്പോൾ ഭക്തർക്ക് ശുദ്ധമായ ജലം ഉറപ്പുവരുത്തുമെന്നും അധികൃതർ പറയുന്നു.
ജലോപരിതത്തിലൂടെ ഒഴുകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ട്രാഷ് സ്കിമ്മർ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, ലോഹ വസ്തുക്കൾ, വസ്ത്രങ്ങൾ, പൂജാമാലിന്യങ്ങൾ, ജലസഷ്യങ്ങൾ എന്നിവയും ചത്ത മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഇതുപയോഗിച്ച് നീക്കം ചെയ്യാം. നദികളും കടലുകളുമൊക്കെ ട്രാഷ് സ്കിമ്മർ ഉപയോഗിച്ച് വൃത്തിയാക്കാനാവും. 13 ക്യൂബിക് മീറ്ററാണ് ഇവിടെ ഉപയോഗിക്കുന്ന ട്രാഷ് സ്കിമ്മറിൻ്റെ ശേഷി. കുംഭമേള ആരംഭിച്ചതിന് ശേഷം ശേഖരിക്കുന്ന മാലിന്യത്തിൻ്റെ അളവ് 20 മടങ്ങ് വർധിച്ചു എന്നാണ് അധികൃതർ പറയുന്നത്.