Mahakumbh Mela: മഹാകുംഭമേള വിജയിക്കാന്‍ കാരണം പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം: യോഗി
Yogi Praises Narendra Modi For His Leadership in Maha Kumbh Mela: മഹാകുംഭമേളയെ പൂര്‍ണമായും ആഗോള പരിപാടിയാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സഹായിച്ചു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് അതിന് സഹായിച്ചത്. മോദിയുടെ ദീര്‍ഘവീക്ഷണം കുംഭമേളയെ വലിയ വിജയമാക്കാന്‍ സഹായിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷമുള്ള നേതൃത്വമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവരാത്രി ആഘോഷ പരിപാടികളോടെ കുംഭമേള അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകുംഭമേളയെ പൂര്‍ണമായും ആഗോള പരിപാടിയാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സഹായിച്ചു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് അതിന് സഹായിച്ചത്. മോദിയുടെ ദീര്‍ഘവീക്ഷണം കുംഭമേളയെ വലിയ വിജയമാക്കാന്‍ സഹായിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ മഹാകുംഭമേളയുടെ പ്രാധാന്യം രാജ്യത്തും ലോകത്തുമെല്ലാം എത്തിച്ചു. എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുകയാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് വിശ്വാസവും സമ്പദ്‌വ്യവസ്ഥയും ഏകോപിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെയും പ്രശംസിച്ചു.




ആത്മയതയിലൂടെയുള്ള ടൂറിസത്തിന് ഉത്തര്‍പ്രദേശില്‍ വലിയ സാധ്യതയുണ്ട്. 2024ല്‍ മാത്രം ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും ഉള്‍പ്പെടുന്ന 64 കോടി പേര്‍ സംസ്ഥാനത്തേക്ക് എത്തി. ഉത്തര്‍പ്രദേശിലെ അയോധ്യ, വാരാണസി, മഥുര, പ്രയാഗ്‌രാജ്, ചിത്രകൂട്, വിന്ധ്യാചല്‍, ഗോരഖ്പൂര്‍, നൈമിര്‍ഷാരണ്യ എന്നിവിടങ്ങളിലേക്ക് നിരവധിയാളുകളാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാകുംഭമേളയുടെ ഭാഗമാകുന്നതിനായി കഴിഞ്ഞ 45 ദിവസത്തിനിടെ 66 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശിലേക്കെത്തിയത്. സംസ്ഥാനത്തെ അഞ്ച് പ്രമുഖ ആത്മീയം ടൂറിസം സാധ്യതകള്‍ക്ക് കുംഭമേള ഊര്‍ജം പകര്‍ന്നതായും യോഗി പറഞ്ഞു. കൂടാതെ 74 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ഉള്‍പ്പെടെ നൂറിലധിം രാജ്യങ്ങളുടെ പ്രതിനിധികള്‍ മഹാകുംഭമേളയ്‌ക്കെത്തി. പന്ത്രണ്ട് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും മന്ത്രിമാരും കുംഭമേളയ്‌ക്കെത്തിയതായും യോഗി പറഞ്ഞു.
സന്ദര്‍ശകര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ക്കാരുകള്‍ ഒരു ലക്ഷം സുപക്ഷാ ജീവനക്കാരെ ഉള്‍പ്പെടെ നിയോഗിച്ചു. സ്ഥിരവും താത്കാലികവുമായ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 7,500 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.