5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinesh Phogat: ‘ജനങ്ങൾ വളരെ ആവേശത്തിലാണ്; ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയിരുന്നു’; പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട്

രാജ്യംവിടേണ്ടിവരുമെന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ആ സമയത്ത് കരുത്തുതന്നത് പ്രയങ്ക ​ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

Vinesh Phogat: ‘ജനങ്ങൾ വളരെ ആവേശത്തിലാണ്; ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയിരുന്നു’;  പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട്
വിനേഷ് ഫോഗട്ട് (Photo credits PTI)
sarika-kp
Sarika KP | Updated On: 11 Sep 2024 15:49 PM

ന്യൂഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ​ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും (Vinesh Phogat) ബജറംഗ് പൂനിയയും (Bajarang Punia) കോൺഗ്രസിൽ ചേർന്നത്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയ ഇരുവരും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജു ഖാർഗെയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന നിയമസഭാ മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇപ്പോഴിതാ പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട് രം​ഗത്ത് എത്തിയിരിക്കുകയാണ്. ജിന്ദ് മേഖലയിലാണ് താരം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

പ്രചാരണ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിച്ച വിനേഷ് ഫോഗട്ട് കോൺഗ്രസിന് നന്ദി അറിയിച്ചു. രാജ്യംവിടേണ്ടിവരുമെന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ആ സമയത്ത് കരുത്തുതന്നത് പ്രയങ്ക ​ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ​ഗുസ്തിയിലൂടെയാണെന്നും താരം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സീറ്റ് സീറ്റുതന്നതുകൊണ്ടുമാത്രമല്ല, ഞങ്ങൾ തെരുവിലിരുന്നപ്പോൾ പിന്തുണ നൽകിയത് കോൺ​ഗ്രസ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ആ സമയത്ത് രാജ്യംവിടേണ്ടിവരുമെന്നാണ് കരുതിയതെന്നും എന്നാൽ ആ സമയത്ത് ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് പറഞ്ഞു.

 

Also read-Haryana Election 2024 : ഹരിയാന തിരഞ്ഞെടുപ്പ് ഗോദയിലേക്ക് രണ്ടും കൽപ്പിച്ച് കോൺഗ്രസ്; വിനേഷ് ഫോഗട്ടും ബജറംഗ് പൂനിയയും പാർട്ടിയിൽ ചേർന്നു

തന്റെ പ്രചാരണത്തിൽ ജനങ്ങൾ വളരെ ആവേശത്തിലാണ്. അവർ സ്നേഹവും പിന്തുണയും നൽകുന്നു. അവരുടെ കണ്ണിൽ താൻ ഒരു വിജയിയാണ്. അതിലും വലുതായി മറ്റൊന്നുമില്ല, വിനേഷ് കൂട്ടിചേർത്തു.

 

റെയിൽവേ ജോലിയിൽ നിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ ചേരുന്നതിന് മുമ്പ് ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പുനിയയേയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.

Latest News