Woman’s Body In Suitcase: അതി ദാരുണം; യുവതിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു

Woman Dead Body Found in Suitcase at Thoraipakkam: തൊറൈപാക്കത്ത് ഒരു സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചെന്നൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Womans Body In Suitcase: അതി ദാരുണം; യുവതിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

19 Sep 2024 13:26 PM

ചെന്നൈ:  യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ (Woman’s Body In Suitcase) കണ്ടെത്തി. തമിഴ്‌നാട്ടിലെ തൊറൈപാക്കത്താണ് സംഭവം. തൊറൈപാക്കം ഒഎംആര്‍ റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലാണ് സ്യൂട്ട്‌കേസിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മണാലി സ്വദേശിനി ദീപയുടെ മൃതദേഹമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ തൊറൈപാക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

“തൊറൈപാക്കത്ത് ഒരു സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത് ” സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചെന്നൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also Read: Kolkata Doctor Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവില്‍ നൃത്തമാടി നടി മോക്ഷ

തൊറൈപാക്കത്തത്തിനും മേട്ടുപാക്കത്തിനും സമീപമുള്ള പ്രദേശവാസികളാണ് സ്ഥലത്ത് ദുർഗന്ധം പരന്നതിനെ തുടർന്ന് പ്രദേശത്ത് പരിശോധിച്ചത്.  അന്വേഷണത്തിൽ പെട്ടിയില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് മനസ്സിലാക്കി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. ആളില്ലാതെ കിടന്നിരുന്ന കണ്ടെയ്‌നറിനുള്ളിലായിരുന്നു സ്യൂട്ട്‌കേസ്.

വിശദമായ പരിശോധനകൾക്കും ശാസ്ത്രീയ തെളിവുകൾക്കുമാി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. പ്രദേശവാസികളില്‍ നിന്നും പോലീസ് വിവരം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Related Stories
Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഭര്‍ത്താവ് ജീവനൊടുക്കി
Narendra Modi: തട്ടകം പുതുക്കി പ്രധാനമന്ത്രി; ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ജോയിൻ ചെയ്ത് നരേന്ദ്രമോദി
Woman’s Pic In Government Ads: ‘അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു’; കേന്ദ്രത്തിന് നോട്ടീസയച്ച് കോടതി
Street Dog Assualt: നായയോട് കണ്ണില്ലാത്ത ക്രൂരത…! സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗിക അതിക്രമം; ബം​ഗളൂരുവിൽ 23കാരൻ അറസ്റ്റിൽ
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍