Viral News: പിന്തുടർന്നത് നാല് കിലോമീറ്റർ…; നദിയിൽ ചാടിയ സ്ത്രീയ്ക്ക് രക്ഷകനായത് വളർത്തുനായ

Dog Save Women: നേത്രാവതി നദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയുടെ വസ്ത്രത്തിൽ നായ കടിച്ചു വലിച്ചാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങിയ നായ സംഭവം സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുത്തി.

Viral News: പിന്തുടർന്നത് നാല് കിലോമീറ്റർ...; നദിയിൽ ചാടിയ സ്ത്രീയ്ക്ക് രക്ഷകനായത് വളർത്തുനായ
Published: 

29 Jun 2024 19:23 PM

പല സാഹചര്യങ്ങളിലും നമുക്ക് രക്ഷകരായി ചിലർ എത്താറുണ്ട്. അത് മനുഷ്യരോ മൃ​ഗങ്ങളോ എന്തുമാകട്ടെ ജീവൻ പോകുന്ന സന്ദർഭങ്ങളിൽ അവർ നമുക്ക് ദൈവത്തിന് തുല്യമാണ്. അത്തരത്തിൽ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച നായയുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നേത്രാവതി നദിയിൽ ചാടി മരിക്കാനൊരുങ്ങിയ യുവതിയെയാണ് വളർത്തുനായ രക്ഷപ്പെടുത്തിയത്. ഉപ്പിനങ്ങാടിക്കടുത്തുള്ള പിലിഗുഡ് സ്വദേശിനിയായ 36 കാരിയാണ് നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

ഭർത്താവുമായിട്ടുണ്ടായ വഴക്കാണ് യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ ഉദ്ദ്യേശത്തോടെ യുവതി നാലു കിലോമീറ്റർ നടന്നാണ് ഉപ്പിനങ്ങാടിയിലെത്തിയത്. എന്നാൽ തൻ്റെ യജമാനന്റെ പിന്നാലെ നാല് കിലോമീറ്റർ സഞ്ചരിച്ചെത്തിയ വളർത്തുനായ അവളുടെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.

ALSO READ: ഇവിടെ ഷോർട്ട്സ് ധരിക്കാൻ പാടില്ല… വിചിത്ര ഉത്തരവുമായി ഒരു ​ഗ്രാമം; കാരണമിതാണ്

വ്യാഴാഴ്ച രാത്രി യുവതിയും ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. പിന്നീട് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപോവുകയും അവരറിയാതെ വീട്ടിലെ വളർത്തുനായ അവളെ പിന്തുടരുകയുമായിരുന്നു. പാലത്തിലെ സംരക്ഷണഭിത്തിയിൽ കയറിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ നേത്രാവതി നദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയുടെ വസ്ത്രത്തിൽ നായ കടിച്ചു വലിച്ചാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങിയ നായ സംഭവം സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുത്തി.

നായയുടെ നിരന്തരമായ കുര കേട്ട് രണ്ട് ബൈക്ക് യാത്രക്കാർ സംഭവസ്ഥലത്തെത്തി. ആളുകൾ കൂടിയതോടെ യുവതി നദിയിലേക്ക് ചാടുന്നത് ഒഴിവാക്കി. ഇപ്പോൾ സുഹൃത്തിൻ്റെ വസതിയിലാണ് യുവതി താമസിക്കുന്നത്. ബാംഗ്ലൂർ സ്വദേശിനിയായ യുവതി ഏതാനും വർഷം മുമ്പാണ് പിലിഗുഡി സ്വദേശിയായ യുവാവിവെ വിവാഹം കഴിക്കുന്നത്. ഇവരുടെ ഭർത്താവ് മെക്കാനിക്കാണെന്നും ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

 

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ