Girl Beats Jail Official: ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി അടിച്ച് പെൺകുട്ടി; പിന്നാലെ സസ്പെൻഷൻ

Tamil Nadu Jail Official Suspended: ജയിലിലെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിനൊപ്പം തന്നെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Girl Beats Jail Official: ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി അടിച്ച് പെൺകുട്ടി; പിന്നാലെ സസ്പെൻഷൻ
sarika-kp
Published: 

22 Dec 2024 22:56 PM

ചെന്നൈ: തമിഴ്നാട്ടിൽ ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി അടിച്ച് പെൺകുട്ടി. തടവുകാരനെ കാണാനെത്തിയപ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനാണ് ജയിലർക്ക് പെൺകുട്ടിയുടെ വക തല്ല് കിട്ടിയത്. സംഭവത്തിന്റെ വീഡിയോ വലിയ തോതിൽ ചർച്ച വിഷയമായിരുന്നു. മധുര സെൻട്രൽ ജയിലിലെ അസിസ്റ്റന്‍റ് ബാലഗുരുസ്വാമിക്കാണ് തല്ല് കിട്ടിയത് . വീഡിയോയിൽ പെൺകുട്ടി ചെരുപ്പൂരി അടിക്കുന്നത് കാണാം.

എന്നാൽ ഇത് വലിയ ചർച്ചവിഷയമായതോടെ ജയിലർ ബാലഗുരുസ്വാമിക്കെതിരെ സർക്കാരും രം​ഗത്ത് എത്തി. ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുകയാണ് സർക്കാർ. ജയിലിലെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിനൊപ്പം തന്നെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Also Read: അച്ഛൻ കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു

മധുര സെൻട്രൽ ജയിലിലെ അസിസ്റ്റന്‍റ് ജയിലറാണ് ഇയാൾ . ജയിലിലെ തടവുകാരനെ കാണാൻ അയാളുടെ ചെറുമകളായ പെൺകുട്ടി എത്തുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ ബാലഗുരുസ്വാമി മോശമായി കുട്ടിയോട് പെരുമാറി. തന്നോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടെന്നാണ് പെൺകുട്ടിയുടെ ആരോപണം. ജയിലിലെത്തിയപ്പോഴാണ് ബാലഗുരുസ്വാമി ഇപ്രകാരം ആവശ്യപ്പെട്ടത്. ജയിലിൽ നിന്ന് മടങ്ങിയ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയുമായിരുന്നു. തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു

കടം നൽകിയ പണം തിരികെ നൽകാത്തതിൽ പെൺകുട്ടിയെ തട്ടികൊണ്ടുപോയി വിറ്റു. അച്ഛൻ വാങ്ങിയ കടം തിരികെ നൽകാതിരുന്നതിനാലാണ് മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്. ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ആണ് സംഭവം . പെൺകുട്ടിയുടെ പിതാവ് വാങ്ങിയ അറുപതിനായിരം രൂപ തിരിച്ചുകൊടുക്കാതെ വന്നതോടെ ആ പൈസ ഈടാക്കാനായി ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മൊദസ സ്വദേശികൾ ആയ അർജുൻ നാഥ്, ശരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ല്കപതി നാഥ് എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.

Related Stories
Rekha Gupta: ഇന്ദ്രപ്രസ്ഥത്തിന്റെ തേരാളിയാകുന്ന നാലാമത്തെ വനിതാ; ആരാണ് രേഖ ഗുപ്ത?
Illicit Liquor: കേരളത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 5,000 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
Delhi Chief Minister : സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു
POCSO Case: പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ
Mullaperiyar Dam: ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമാകുന്ന പരിഹാരം വേണം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി
PVR Advertisement: 25 മിനിറ്റ് പരസ്യം കാണിച്ച് തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്ന് പരാതി; പിവിആറിന് 1,00,000 രൂപ പിഴയിട്ട് കോടതി
പ്രമേഹ സാധ്യത കുറയ്ക്കാൻ ഇവ കുടിക്കാം
ബിസ്‌ക്കറ്റ് ഇങ്ങനെ കഴിക്കാന്‍ പാടില്ല
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്