5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Woman Sends Mangasutra: ‘ഭർത്താവ് ജീവനൊടുക്കിയതിൽ നടപടിയെടുക്കണം’; ആഭ്യന്തര മന്ത്രിക്ക് താലി അയച്ച് യുവതി

Woman Sends Mangasutra For Husbands Suicide: ഭർത്താവ് ആത്മഹത്യ ചെയ്തതിൽ മൈക്രോഫിനാൻസ് കമ്പനി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയ്ക്ക് താലി അയച്ച് യുവതി. ആഭ്യന്തര മന്ത്രിയ്ക്കാണ് യുവതി താലി അയച്ച് നൽകിയത്.

Woman Sends Mangasutra: ‘ഭർത്താവ് ജീവനൊടുക്കിയതിൽ നടപടിയെടുക്കണം’; ആഭ്യന്തര മന്ത്രിക്ക് താലി അയച്ച് യുവതി
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 24 Jan 2025 08:54 AM

ഭർത്താവ് ജീവനൊടുക്കിയതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയ്ക്ക് താലി അയച്ച് യുവതി. ഭർത്താവിൻ്റെ ആത്മഹത്യയ്ക്ക് കാരണം മൈക്രോഫിനാൻസ് കമ്പനിയിലെ ജീവനക്കാരാണെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കർണാടകയിലാണ് സംഭവം.

കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്കാണ് പാർവതി എന്ന വിധവ താലിയും കത്തും അയച്ചത്. തൻ്റെ ഭർത്താവ് ശരണബസവ ജീവനൊടുക്കാൻ കാരണം മൈക്രോഫിനാൻസ് കമ്പനിയിലെ ജീവനക്കാരാണെന്ന് യുവതി കത്തിൽ പറയുന്നു. ജീവനക്കാർ തൻ്റെ ഭർത്താവിനെ പലതവണ മാനസികമായി പീഡിപ്പിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. ഇതുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതുകൊണ്ട് തന്നെ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി റായ്ച്ചൂർ ജില്ലാ പോലീസ് സൂപ്രണ്ടുമായും യുവതി കൂടിക്കാഴ്ച നടത്തി.

ജനുവരി 17നാണ് ശരണബസവ ആത്മഹത്യ ചെയ്തത്. റായ്ച്ചൂരിലെ തൻ്റെ വീട്ടിൽ വിഷം കഴിച്ചാണ് ഉയാൾ ജീവനൊടുക്കിയത്. ഒരു മൈക്രോഫിനാൻസ് ക്യാമ്പിലെ ജീവനക്കാർ ദിവസവും തൻ്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുമായിരുന്നു എന്ന് ശരണബസവയുടെ കുടുംബം ആരോപിക്കുന്നു.

കാബ് ഡ്രൈവറായ ശ്രണബസവ മൈക്രോഫിനാൻസ് കമ്പനികളിൽ നിന്ന് 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ, പണം തിരിച്ചടയ്ക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടായി. കുറച്ച് മാസത്തവണ മുടങ്ങിയതായിരുന്നു പ്രശ്നം. ഇതേ തുടർന്ന് കമ്പനി ജീവനക്കാർ ഇയാളെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ പലരെയും ഇതുപോലെ ഈ ജീവനക്കാർ ശല്യം ചെയ്തിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

മൈക്രോഫിനാൻസ് കമ്പനികൾ ആളുകളെ സമ്മർദ്ദത്തിലാക്കുകയാണെന്നും കായികമായി കയ്യേറ്റം ചെയ്യുകയാണെന്നും വസ്തുവകകൾ പിടിച്ചെടുക്കുകയാണെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ഈ കാര്യത്തിൽ ജനുവരി 25ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ചയൊരുക്കിയിട്ടുണ്ട്.

Social Media: Husband Sets Himself On Fire: വിവാഹമോചന അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ല; സ്വയം തീകൊളുത്തി യുവാവ് ജീവനൊടുക്കി

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മൈക്രോഫിനാൻസ് കമ്പനികൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. ബഗൽകോട്ട് (89,037), വിജയപുര (75,000), മാണ്ഡ്യ (42,500), ഗഡഗ് (41,116), ധർവാദ് (36,489), രാമനഗർ (33,326), ഹാസൻ (24,556), ചിക്കബല്ലപുര (22,054) എന്നിവിടങ്ങളിലൊക്കെ മൈക്രോഫിനാൻസ് കമ്പനികൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്.

ഭാര്യയുടെ വീടിന് മുന്നിൽ ഭർത്താവ് ജീവനൊടുക്കി
കർണാടകയിൽ തന്നെ ഭാര്യയുടെ വീടിന് മുന്നിൽ ഭർത്താവ് ജീവനൊടുക്കി. വിവാഹമോചനത്തിനുള്ള അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ലെന്ന് കാട്ടിയാണ് ഭർത്താവ് ജീവനൊടുക്കിയത്. ഭാര്യയുടെ വീടിന് മുന്നിൽ ചെന്ന് സ്വയം തീകൊളുത്തിയായിരുന്നു ആത്മഹത്യ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കർണാടക ബെംഗളൂരുവിലെ നഗർഭാവിയിലുള്ള ഭാര്യയുടെ വീടിന് മുന്നിലെത്തി ഭർത്താവ് മഞ്ജുനാഥ് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. 39 വയസുകാരനായ ഭർത്താവ് മഞ്ജുനാഥ് ആണ് മരണപ്പെട്ടത്. ടാക്സി ഡ്രൈവറായിരുന്ന ഇയാൾ 2013ലാണ് വിവാഹിതനാവുന്നത്. വിവാഹശേഷം ബെംഗളൂരുവിലെ ഒരു ഫ്ലാറ്റിൽ ഇരുവരും താമസമാരംഭിച്ചു. ഏറെ വൈകാതെ തന്നെ ഒരുവരും തമ്മിൽ പ്രശ്നങ്ങളാരംഭിച്ചു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇരുവരും വേർപിരിഞ്ഞ് ജീവിക്കാനാരംഭിച്ചു. ഇതിന് ശേഷമാണ് ഇവർ സംയുക്തമായി വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചത്. ദമ്പതിമാർക്ക് 9 വയസുകാരനായ മകനുണ്ട്.