Crime News: ആറ് മക്കളെയും ഉപേക്ഷിച്ച് യുവതി ഭിക്ഷക്കാരനൊപ്പം പോയി; ചാറ്റിങ്ങുണ്ടായിരുന്നതായി ഭർത്താവ്
Crime Updates: നാൽപ്പത്തഞ്ചുകാരനായ നൻഹെ പണ്ഡിറ്റ് എന്ന ഭിക്ഷാടകനൊപ്പമാണ് തൻ്റെ ഭാര്യ പോയതെന്നാണ് രാജു പറയുന്നത്. നൻഹെ പണ്ഡിറ്റ് അയൽപക്കത്ത് ഭിക്ഷ യാചിക്കാൻ വരുമായിരുന്നു എന്നും പരാതിയിൽ
ഉത്തർപ്രദേശ്: തൻ്റെ ആറുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഉത്തർപ്രദേശിൽ യുവതി ഭിക്ഷക്കാരനൊപ്പം പോയി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ നിന്നുള്ള 36 കാരിയായ രാജേശ്വരി എന്ന യുവതിയാണ് വീടു വിട്ടിറങ്ങിയത്. ജനുവരി 3-നാണ് സംഭവം. ഇതേ തുടർന്ന് ഇവരുടെ ഭർത്താവ് രാജു യുവതിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് പോലീസിൽ പരാതി നൽകി. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെ രാജേശ്വരി മകൾ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. യുവതിയെ പോലീസ് പിന്നീട് കണ്ടെത്തി.
നാൽപ്പത്തഞ്ചുകാരനായ നൻഹെ പണ്ഡിറ്റ് എന്ന ഭിക്ഷാടകനൊപ്പമാണ് തൻ്റെ ഭാര്യ പോയതെന്നാണ് രാജു പറയുന്നത്. നൻഹെ പണ്ഡിറ്റ് ചിലപ്പോൾ അയൽപക്കത്ത് ഭിക്ഷ യാചിക്കാൻ വരുമായിരുന്നു ഇയാൾ രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇരുവരും ഫോണിലൂടെ സംസാരിച്ചുവെന്നും രാജു പറയുന്നു.
ഭാര്യ തിരിച്ചെത്താതായതോടെ എല്ലായിടത്തും തിരഞ്ഞെന്നും എരുമയെ വിറ്റ് സമ്പാദിച്ച പണവും ഇവർ കൊണ്ടു പോയെന്നും പരാതിയിലുണ്ട്.അതേസമയം യുവതിയെ കണ്ടെടുത്തുവെന്നും മൊഴി രേഖപ്പെടുത്തി വരികയാണെന്നും മുതിർന്ന പോലീസ് ഓഫീസർ ശിൽപ കുമാരി പറഞ്ഞു. പരാതിയിൽ കേസെടുത്ത പോലീസ് ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) സെക്ഷൻ 87 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തുത. പത്ത് വർഷം വരെ തടവും, പിഴയും വരെ കിട്ടാവുന്ന കേസാണിത്.