Shawarma food Poisoning: വീണ്ടും ഷവർഷ കൊലയാളിയായി; ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു

Woman dies from shawarma food poisoning: ചികിത്സയിലിരിക്കെയാണു ശ്വേത മരിക്കുന്നത്. മരണ കാരണം ഷവർമ്മ തന്നെയാണോ എന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർട്ടം നടത്തും.

Shawarma food Poisoning: വീണ്ടും ഷവർഷ കൊലയാളിയായി; ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു

ഷവർമ്മ, പ്രതീകാത്മക ചിത്രം (Image - Saurav Pandey Photography/Moment Getty Images)

Updated On: 

20 Sep 2024 13:16 PM

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഷവർമ്മ കഴിച്ച് ഒരാൾ മരിച്ചു. ചെന്നൈ വാനഗരത്തിനടുത്തുള്ള റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ യുവതിയാണ് മരിച്ചത് എന്നാണ് വിവരം. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്.

ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയപ്പോൾ ശ്വേത ഷവർമ കഴിച്ചിരുന്നു എന്നാണ് വിവരം. വീട്ടിലെത്തി മീൻകറിയും കഴിച്ചിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. രാത്രി ഛർദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഭക്ഷ്യ വിഷബാധയുടെ വിവരം പുറത്തുവന്നത്.

ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നു ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിലും എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണു ശ്വേത മരിക്കുന്നത്. മരണ കാരണം ഷവർമ്മ തന്നെയാണോ എന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എങ്ങനെ ഷവർമ്മ വില്ലനാകും

തിരക്കുള്ള ഷവർമ കടയിൽ കുറയേറെ ഷവർമയ്ക്ക് ആവശ്യമായ ഇറച്ചി ചീന്തിയെടുത്തുകഴിഞ്ഞാൽ ബാക്കിയുള്ള ഇറച്ചി എത്ര സമയം കൊണ്ട് പാകമാകും എന്നതിന് ഒരു കണക്ക് ഉണ്ടാക്കുന്നവർക്കില്ലെങ്കിൽ പണിപാളും. ഈ അറിവില്ലാതെ ഉണ്ടാക്കുമ്പോൾ അണുബാധ ഉണ്ടാകാം.

പിന്നെ വിഷയം പാചകം ചെയ്യുന്ന കോഴിയാണ്. പാചകം ചെയ്യുന്നിടം വരെ എത്താൻ എത്ര സമയം എടുത്തു എന്നത് പ്രധാനമായും ശ്രദ്ധിക്കണം. മാംസം സൂക്ഷിച്ച താപനില, കടയിൽ എത്തിക്കഴിഞ്ഞ് എത്ര സമയം കഴിഞ്ഞാണ് പാചകം ചെയ്തത്, തുടങ്ങി മാംസം മുറിക്കാനുപയോഗിച്ച കത്തി വരെ ശ്രദ്ധിച്ചില്ലെങ്കിൽ ഷവർമ വിഷമയം ആകാം.

പാചകസ്ഥലത്തെ ശുചിത്വവും മറ്റൊരു പ്രധാന വിഷയം. 4 ഡിഗ്രി സെൽഷ്യസിനും 65 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള ചൂടിൽ ബാക്ടീരിയകൾ എപ്പോഴും പെരുകികൊണ്ടിരിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Related Stories
Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍
Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ