5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ola Driver: ‘വയറ്റിന് ചവിട്ടും അതോടെ നിനക്ക് കുഞ്ഞിനെ നഷ്ടമാകും’; എസി ഓണാക്കാന്‍ പറഞ്ഞ യുവതിക്ക് നേരെ കാബ് ഡ്രൈവറുടെ ഭീഷണി

Ola Driver Threatens Pregnant Woman: താന്‍ ചെറി കൗണ്ടിയില്‍ നിന്നും ന്യൂഡല്‍ഹിയിലെ സാകേതിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്തു. യാത്രയ്ക്കിടെ താന്‍ ഡ്രൈവറോട് എസി ഓണാക്കാനായി ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ അതിന് വിസമ്മതിച്ചു. താനൊരു ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെ വയറില്‍ ചവിട്ടുമെന്നും അതുവഴി കുഞ്ഞിനെ നഷ്ടപ്പെടുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.

Ola Driver: ‘വയറ്റിന് ചവിട്ടും അതോടെ നിനക്ക് കുഞ്ഞിനെ നഷ്ടമാകും’; എസി ഓണാക്കാന്‍ പറഞ്ഞ യുവതിക്ക് നേരെ കാബ് ഡ്രൈവറുടെ ഭീഷണി
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 06 Apr 2025 15:13 PM

ന്യൂഡല്‍ഹി: ഒല ക്യാബ് ഡ്രൈവര്‍ ഗര്‍ഭിണിയായ യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷന്‍ ഓണാക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് ഭീഷണി. ചെറി കൗണ്ടിയില്‍ നിന്നും ഡല്‍ഹി സാകേതിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

ഡ്രൈവര്‍ തന്റെ ഗര്‍ഭവസ്ഥ ശിശുവിനെ ഉപദ്രവിക്കുമെന്ന് പറഞ്ഞതായും യുവതി ആരോപിക്കുന്നു. ലിങ്ക്ഡ്ഇനിലാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് യുവതി പോസ്റ്റ് പങ്കിട്ടത്.

താന്‍ ചെറി കൗണ്ടിയില്‍ നിന്നും ന്യൂഡല്‍ഹിയിലെ സാകേതിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്തു. യാത്രയ്ക്കിടെ താന്‍ ഡ്രൈവറോട് എസി ഓണാക്കാനായി ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ അതിന് വിസമ്മതിച്ചു. താനൊരു ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെ വയറില്‍ ചവിട്ടുമെന്നും അതുവഴി കുഞ്ഞിനെ നഷ്ടപ്പെടുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.

യാത്രയ്ക്കിടെ പാതിവഴിയില്‍ വെച്ച് തന്നെ ഇറക്കിവിടാനും ഡ്രൈവര്‍ ശ്രമിച്ചു. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നോ കണ്ടോ എന്ന് അയാള്‍ തന്നോട് പറഞ്ഞതായും യുവതി പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

ഡ്രൈവറുടെ പെരുമാറ്റം തന്നില്‍ ഭയവും മാനസിക സമ്മര്‍ദവും ഉണ്ടാക്കിയതായും അവര്‍ പറയുന്നു. ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ ഒലയെയും അതിന്റെ സിഇഒ ഭവിഷ് അഗര്‍വാളിനെയും ടാഗ് ചെയ്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.

Also Read: കടലിനുമുകളിലെ അദ്ഭുതം! ​പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു

ഡ്രൈവറുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അത് തന്നില്‍ സമ്മര്‍ദവും ഭയവുമുണ്ടാക്കി. അതിനാല്‍ തന്നെ അയാള്‍ക്കെതിരെ എത്രയും പെട്ടെന്ന് കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും യുവതി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, യുവതി പങ്കുവെച്ച പോസ്റ്റിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഒല രംഗത്തെത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിക്ക് ഇങ്ങനെയാരു അനുഭവം ഉണ്ടായതില്‍ ഖേദിക്കുന്നതായാണ് ഒലയുടെ പ്രതികരണം.