5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WITT 2025: ‘ബിജെപിയും മോദി സർക്കാരും ദക്ഷിണേന്ത്യയെ അവഗണിക്കുകയാണോ’? എംകെ സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജി കിഷൻ റെഡ്ഡി

WITT Summit 2025 Minister G Kishan Reddy: ടിവി9 ന്റെ വാര്‍ഷിക പരിപാടിയായ വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

WITT 2025: ‘ബിജെപിയും മോദി സർക്കാരും ദക്ഷിണേന്ത്യയെ അവഗണിക്കുകയാണോ’? എംകെ സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജി കിഷൻ റെഡ്ഡി
G Kishan Reddy
sarika-kp
Sarika KP | Published: 29 Mar 2025 19:06 PM

ബിജെപിയും മോദി സർക്കാരും ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി.  ടിവി9 ന്റെ വാര്‍ഷിക പരിപാടിയായ വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ എൻ‌ഡി‌എ സർക്കാരുണ്ടെന്നും, പിന്നെ എങ്ങനെയാണ് നമുക്ക് ദക്ഷിണേന്ത്യയെ അവഗണിക്കാൻ കഴിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു രാഷ്ട്രീയ പാർട്ടിയാണ് ദക്ഷിണേന്ത്യയിലും ഞങ്ങൾ ശക്തരാകാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും തങ്ങൾക്ക് സർക്കാരുണ്ട്. കർണാടകയിൽ ഇപ്പോൾ‌ തിരഞ്ഞെടുപ്പ് നടന്നാൽ തങ്ങൾ അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കണം. മോദിജിയുടെ നേതൃത്വത്തിൽ അവിടെ ശക്തമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:ബിഹാറില്‍ എന്‍ഡിഎ മത്സരിക്കും, ബിജെപി വലിയ തയാറെടുപ്പുകളിലെന്ന് ഭൂപേന്ദ്ര യാദവ്‌

തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ആരെയും ഞങ്ങൾ അവഗണിക്കുന്നില്ല, അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇതുകൊണ്ടാണ് ഞങ്ങൾ 50 ശതമാനം പാർലമെന്ററി സീറ്റുകൾ നേടിയതെന്നും മന്ത്രി പറഞ്ഞു. പ്രതിരോധത്തിനായി പണം ചെലവഴിക്കുന്നു. രാജ്യത്തിന്റെ സുരക്ഷ അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇതിനായി പണം ചെലവഴിക്കുന്നത്. വികസനത്തിന് പണം ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു.

തെലങ്കാനയുടെ വരുമാനത്തിന്റെ 60 ശതമാനവും ഹൈദരാബാദിൽ നിന്നാണ് വരുന്നത്. ഒറ്റ ഇന്ത്യയാണ് ഏറ്റവും മികച്ച ഇന്ത്യ. എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം എന്നതാണ് നമ്മുടെ മുദ്രാവാക്യം, അതിനാൽ എല്ലാ സംസ്ഥാനങ്ങളും ഇതിനെക്കുറിച്ച് ചിന്തിക്കണം. ഗ്യാരണ്ടിയുടെ പേരിൽ നിങ്ങൾ വ്യത്യസ്ത തരം പദ്ധതികൾ പ്രഖ്യാപിക്കുന്നു, പക്ഷേ അവ നടപ്പിലാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങൾ എന്ത് വാഗ്ദാനം നൽകിയാലും, അത് ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും മന്ത്രി പറയുന്നു.