WITT 2025: വാട്ട് ഇന്ത്യാ തിങ്ക്സ് ടുഡേ ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം; പരിപാടി തത്സമയം കാണാൻ

ഡൽഹി ഭാരത് മണ്ഡപത്തിൽ വെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയത്തിനു പുറമേ, ബിസിനസ്സ്, വിനോദം, ആരോഗ്യം, സംസ്കാരം, കായികം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിലുള്ള ചർച്ചകൾ

WITT 2025: വാട്ട് ഇന്ത്യാ തിങ്ക്സ് ടുഡേ ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം; പരിപാടി തത്സമയം കാണാൻ

Witt 2025n Pm Modi

arun-nair
Updated On: 

27 Mar 2025 19:19 PM

രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയായ TV9-ൻ്റെ ‘വാട്ട് ഇന്ത്യാ തിങ്ക്സ് ടുഡേ’ ആഗോള ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് മാർച്ച് 28 വെള്ളിയാഴ്ച തുടക്കമാകും. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. പ്രധാനമന്ത്രിയെ കൂടാതെ, കേന്ദ്ര മന്ത്രിമാരും 5 സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും പരിപാടിയുടെ ഭാഗമാകും. ഡൽഹി ഭാരത് മണ്ഡപത്തിൽ വെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാഷ്ട്രീയത്തിനു പുറമേ, ബിസിനസ്സ്, വിനോദം, ആരോഗ്യം, സംസ്കാരം, കായികം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിലുള്ള ചർച്ചകളും നടക്കും.

തത്സമയം കാണാൻ

‘വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ 2025’ ടിവി-9 ഭാരത് വർഷിൻ്റെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലൂടെ തത്സമയം കാണാം. സൗകര്യാർത്ഥം, YouTube ലിങ്കും ചുവടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടി ആരംഭിച്ചതിന് ശേഷം, പ്ലേ ബട്ടൺ ക്ലിക്ക് ചെയ്താൽ മാത്രം മതി

YouTube video player
നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കും

പരിപാടിയിൽ, രാജ്യ പുരോഗതി, വികസിത ഇന്ത്യ, ആഗോള തലത്തിൽ ഇന്ത്യയുടെ പങ്ക് എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൻ്റെ കാഴ്ചപ്പാടുകൾ പങ്കിടും.

പങ്കെടുക്കുന്ന പ്രധാന വ്യക്തികൾ

കേന്ദ്ര ഉപരിതല ഗതാഗത, മന്ത്രി നിതിൻ ഗഡ്കരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ നേതാക്കൾ ‘വാട്ട് ഇന്ത്യാ തിങ്ക്സ് ടുഡേ’ 2025′ വേദിയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 25, 26 തീയതികളിൽ നടന്ന ന്യൂസ്9 ഗ്ലോബൽ സമ്മിറ്റ് വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിലും, ശേഷം, 2024 നവംബറിൽ, ജർമ്മനിയിൽ നടന്ന ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

Related Stories
തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!