WITT 2025: ഇന്ത്യ യുഎസിന് താരിഫ് ഇളവ് നല്‍കുമോ? കേന്ദ്രത്തിന്റെ അടുത്ത നീക്കമെന്ത്? വ്യക്തമാക്കി പീയൂഷ് ഗോയൽ
What india thinks today piyush goyal session: ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും. ഇന്ത്യയുടെ താൽപ്പര്യത്തിന് അനുയോജ്യമായത് സംഭവിക്കും. രണ്ടുപേര്‍ക്കും ഇത് വിജയമായിരിക്കും. ഏകപക്ഷീയമായ നേട്ടങ്ങൾ അധികകാലം നിലനിൽക്കില്ല. അമേരിക്കയുടെയും ഇന്ത്യയുടെയും വിദേശനയങ്ങളിൽ വ്യത്യാസമില്ലെന്നും പീയുഷ് ഗോയല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദം ശക്തമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ടിവി9 ന്റെ വാര്‍ഷിക പരിപാടിയായ വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മോദി അടുത്ത സുഹൃത്താണെന്ന് ട്രംപ് പറഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയാണ് ഏറ്റവും കൂടുതൽ ബിരുദധാരികളെ സൃഷ്ടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതില് 43 ശതമാനം സ്ത്രീകളാണ്. രാജ്യത്തിന് ഊര്‍ജ്ജസ്വലമായ മാധ്യമമുണ്ട്. സ്വതന്ത്രമായ ജുഡീഷ്യറിയുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ ശക്തി അംഗീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഏകദേശം 23 ബില്യൺ ഡോളറിന്റെ ഇറക്കുമതിക്ക് താരിഫ് നീക്കം ചെയ്യാൻ പോകുന്നുവെന്ന് പറയപ്പെടുന്നുണ്ടെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. നാല് യൂറോപ്യൻ രാജ്യങ്ങളുമായും ഓസ്‌ട്രേലിയയുമായും വ്യാപാര കരാറുകളിൽ ഒപ്പുവച്ചു. ഇന്ത്യയും അമേരിക്കയും അവരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും. ഇന്ത്യയുടെ താൽപ്പര്യത്തിന് അനുയോജ്യമായത് സംഭവിക്കും. രണ്ടുപേര്‍ക്കും ഇത് വിജയമായിരിക്കും. ഏകപക്ഷീയമായ നേട്ടങ്ങൾ അധികകാലം നിലനിൽക്കില്ല. അമേരിക്കയുടെയും ഇന്ത്യയുടെയും വിദേശനയങ്ങളിൽ വ്യത്യാസമില്ലെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.




ഒരുകാലത്ത് തുല്യ അകലം പാലിച്ചിരുന്ന ഇരുരാജ്യങ്ങളും ഇപ്പോള്‍ തുല്യ സൗഹൃദം നിലനിര്‍ത്തുന്നു. ഇന്ത്യ-യുഎസ് താരിഫ് വിഷയങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. താരിഫുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ട് വരെ സമയപരിധിയുണ്ട്. പരിഹാരമാര്‍ഗമാണ് ഇന്ത്യ ആലോചിക്കുന്നതെന്നും യുഎസിന് താരിഫ് ഇളവ് നൽമോയെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ശരിയായ സമയം വരുമ്പോൾ ശരിയായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.