Man Murder Case: വിവാഹം കഴിഞ്ഞ് 15 ദിവസം; ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; പ്രതിഫലം 2 ലക്ഷം

Man Killed By Wife 15 Days After Wedding: വിവാഹം കഴിഞ്ഞ 15-നാൾ ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഔറയ്യയിലാണ് സംഭവം.

Man Murder Case: വിവാഹം കഴിഞ്ഞ് 15 ദിവസം; ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; പ്രതിഫലം 2 ലക്ഷം

പ്രതീകാത്മക ചിത്രം

sarika-kp
Published: 

25 Mar 2025 07:57 AM

കോളിളക്കം സൃഷ്ടിച്ച മീററ്റിലെ സൗരഭ് രജ്പുത്ത് വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനിടെയിൽ വീണ്ടും ക്രൂരകൊലപാതകം. വിവാഹം കഴിഞ്ഞ 15-നാൾ ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഔറയ്യയിലാണ് സംഭവം. ഭാര്യയും കാമുകനും ചേർന്നാണ് വാടക കൊലയാളിയെ കൊണ്ട് 25 വ‌യസുകാരനായ ദിലീപ് യാദവിനെ ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 19നാണ് സംഭവം. വയലിൽ പരിക്കേറ്റ് കിടന്ന ദിലീപിനെ പോലീസിന്റെ സ​ഹായത്തോടെ സമീപത്തെ ബിദുനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇവിടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്കും പിന്നീട് ആഗ്രയിലേക്കും കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ദിലീപ് മരണപ്പെടുകയായിരുന്നു.

Also Read:കൊടുവാളുമായി റീല്‍ ചിത്രീകരിച്ച ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കെതിരെ കേസ്

തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ അന്വേഷണത്തിൽ പ്രതികളായ 22 കാരിയായ പ്രഗതി യാദവ്, കാമുകൻ അനുരാഗ് എന്ന മനോജ്, വാടക കൊലയാളി ചൗധരി എന്നിവരെ തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ദിലീപ് യാദവിനെ ഇല്ലാതാക്കാൻ പ്രഗതി യാദവും അനുരാഗും ഗൂഢാലോചന നടത്തിയെന്ന് പോലീസ് സൂപ്രണ്ട് അഭിജിത്ത് ആർ ശങ്കർ പറഞ്ഞു. ദിലീപിനെ കൊല്ലാൻ രണ്ടുലക്ഷം രൂപയാണ് ഇവർ പ്രതിഫലമായി റാംജി ചൗധരിക്ക് നൽകിയത്.

അതേസമയം കോളിളക്കം സൃഷ്ടിച്ച മീററ്റിലെ സൗരഭ് രജ്പുത്ത് വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഭർത്താവ് സൗരഭിനെ കൊലപ്പെടുത്തുന്നതിന് മുൻപ് മയക്കിക്കിടത്താൻ ഭാര്യയായിരുന്ന മുസ്കാൻ റസ്തോ​ഗി സൗരഭിന്റെ മരുന്നുകുറിപ്പടിയിൽ കൃത്രിമം നടത്തുകയും ഇതുപയോ​ഗിച്ച് ഉറക്ക​ഗുളികകൾ വാങ്ങിയെന്നുമാണ് റിപ്പോർട്ട്.

Related Stories
Himachal Pradesh Landslide: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 പേർക്ക് ദാരുണാന്ത്യം
Indigo Tax Penalty: ഇൻഡിഗോയ്ക്ക് 944 കോടി രൂപ നികുതി പിഴ; ‘ബാലിശ’മെന്ന് പ്രതികരണം
Ranveer Allahbadia: ‘പുനർജന്മം, ഒരു അവസരം കൂടി നൽകണം’; വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി രൺവീർ അലബാദിയ
Bishnoi Gang Threat Call: ‘സംസാരിക്കുമ്പോൾ സൂക്ഷിക്കണം, അല്ലെങ്കിൽ അടുത്തത് നീ…’; സമാജ്‌വാദി പാർട്ടി ദേശീയ വക്താവിന് ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണി സന്ദേശം
Train Derailed: ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ പാളം തെറ്റി 11 ബോഗികൾ മറിഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ
UP Bans Sale of Meat During Navratri: നവരാത്രി ഉത്സവം: യുപിയിൽ ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മത്സ്യ-മാംസ വിൽപ്പനശാലകൾ നിരോധിച്ചു
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം