Man Murder Case: വിവാഹം കഴിഞ്ഞ് 15 ദിവസം; ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; പ്രതിഫലം 2 ലക്ഷം
Man Killed By Wife 15 Days After Wedding: വിവാഹം കഴിഞ്ഞ 15-നാൾ ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഔറയ്യയിലാണ് സംഭവം.

കോളിളക്കം സൃഷ്ടിച്ച മീററ്റിലെ സൗരഭ് രജ്പുത്ത് വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനിടെയിൽ വീണ്ടും ക്രൂരകൊലപാതകം. വിവാഹം കഴിഞ്ഞ 15-നാൾ ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഔറയ്യയിലാണ് സംഭവം. ഭാര്യയും കാമുകനും ചേർന്നാണ് വാടക കൊലയാളിയെ കൊണ്ട് 25 വയസുകാരനായ ദിലീപ് യാദവിനെ ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 19നാണ് സംഭവം. വയലിൽ പരിക്കേറ്റ് കിടന്ന ദിലീപിനെ പോലീസിന്റെ സഹായത്തോടെ സമീപത്തെ ബിദുനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇവിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്കും പിന്നീട് ആഗ്രയിലേക്കും കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ദിലീപ് മരണപ്പെടുകയായിരുന്നു.
Also Read:കൊടുവാളുമായി റീല്‍ ചിത്രീകരിച്ച ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കെതിരെ കേസ്
തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ അന്വേഷണത്തിൽ പ്രതികളായ 22 കാരിയായ പ്രഗതി യാദവ്, കാമുകൻ അനുരാഗ് എന്ന മനോജ്, വാടക കൊലയാളി ചൗധരി എന്നിവരെ തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ദിലീപ് യാദവിനെ ഇല്ലാതാക്കാൻ പ്രഗതി യാദവും അനുരാഗും ഗൂഢാലോചന നടത്തിയെന്ന് പോലീസ് സൂപ്രണ്ട് അഭിജിത്ത് ആർ ശങ്കർ പറഞ്ഞു. ദിലീപിനെ കൊല്ലാൻ രണ്ടുലക്ഷം രൂപയാണ് ഇവർ പ്രതിഫലമായി റാംജി ചൗധരിക്ക് നൽകിയത്.
അതേസമയം കോളിളക്കം സൃഷ്ടിച്ച മീററ്റിലെ സൗരഭ് രജ്പുത്ത് വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഭർത്താവ് സൗരഭിനെ കൊലപ്പെടുത്തുന്നതിന് മുൻപ് മയക്കിക്കിടത്താൻ ഭാര്യയായിരുന്ന മുസ്കാൻ റസ്തോഗി സൗരഭിന്റെ മരുന്നുകുറിപ്പടിയിൽ കൃത്രിമം നടത്തുകയും ഇതുപയോഗിച്ച് ഉറക്കഗുളികകൾ വാങ്ങിയെന്നുമാണ് റിപ്പോർട്ട്.