Lawrence Bishnoi – Salman Khan : ലോറൻസ് ബിഷ്ണോയിയും സൽമാൻ ഖാനും തമ്മിൽ എന്താണ് പ്രശ്നം? വർഷങ്ങൾ നീണ്ട പകയുടെ കഥ

Why Gangster Lawrence Bishnoi Is Targeting Salman Khan : സൽമാൻ ഖാന് 28 വയസുള്ളപ്പോഴാണ് ലോറൻസ് ബിഷ്ണോയ് ജനിക്കുന്നത്. പക്ഷേ, സൽമാനെ കൊലപ്പെടുത്തുകയാണ് തൻ്റെ ജീവിതലക്ഷ്യമെന്ന് ലോറൻസ് പറയുന്നു. എന്താണ് ലോറൻസിന് സൽമാനോടുള്ള പക?

Lawrence Bishnoi - Salman Khan : ലോറൻസ് ബിഷ്ണോയിയും സൽമാൻ ഖാനും തമ്മിൽ എന്താണ് പ്രശ്നം? വർഷങ്ങൾ നീണ്ട പകയുടെ കഥ

ലോറൻസ് ബിഷ്ണോയ്, സൽമാൻ ഖാൻ (mage Credits - Social Media, PTI)

Published: 

15 Oct 2024 12:13 PM

1993 ഫെബ്രുവരി 12നാണ് ലോറൻസ് ബിഷ്ണോയ് ജനിക്കുന്നത്. പഞ്ചാബിലെ ഫിറോസ്പൂരിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥൻ്റെ മകനായി ലോറൻസ് ബിഷ്ണോയ് പിറന്നുവീഴുമ്പോൾ സൽമാൻ ഖാന് വയസ് 28. മേനെ പ്യാർ കിയ, സാജൻ, സൂര്യവൻശി തുടങ്ങി ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായിക്കഴിഞ്ഞിരുന്ന സൽമാൻ അപ്പോഴേ താരമാണ്. സൽമാനെക്കാൾ 28 വയസ് ഇളപ്പമുള്ള ലോറൻസ് ബിഷ്ണോയ് എന്തിനാണ് അദ്ദേഹത്തെ വേട്ടയാടുന്നത്? ആ കഥയ്ക്ക് വർഷങ്ങൾ നീണ്ട പകയുടെ മണമുണ്ട്.

1998 സെപ്തംബറിൽ സൽമാൻ ഖാൻ ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു ഷൂട്ടിങ്. ബിഷ്ണോയുടെ പ്രായം വെറും അഞ്ച് വയസ്. ഈ സമയത്താണ് സംരക്ഷിത വിഭാഗമായ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ സൽമാൻ ഖാൻ പ്രതിചേർക്കപ്പെടുന്നത്. സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബന്ദ്രേ, നീലം തുടങ്ങി ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിലെ സഹതാരങ്ങളും സൽമാനൊപ്പം കേസിൽ പ്രതികളായി.

Also Read : Lawrence Bishnoi: സംഘത്തിൽ മൊത്തം 700 ഷൂട്ടർമാർ; ലോറൻസ് ബിഷ്‌ണോയിയുടെ വളർച്ച ദാവൂദ് ഇബ്രാഹിമിന്റേതിന് സമാനം

തൊട്ടടുത്ത മാസം, അതായത് ഒക്ടോബറിൽ ബിഷ്ണോയ് സമുദായത്തിലെ ചിലർ സൽമാൻ ഖാനും സഹതാരങ്ങൾക്കുമെതിരെ കേസ് കൊടുക്കുന്നു. ബിഷ്ണോയ് സമുദായം പുണ്യമൃഗമായി കാണുന്ന ജീവിയാണ് കൃഷ്ണമൃഗം. ഒക്ടോബർ 12ന് സൽമാൻ ഖാൻ അറസ്റ്റിലാവുന്നു. പിന്നീട് ശിക്ഷ വിധിക്കുന്നതും അത് റദ്ദാക്കുന്നതുമായുള്ള നിയമയുദ്ധം വേറെ വഴിയ്ക്ക്. ഇവിടെ ലോറൻസ് ബിഷ്ണോയുടെ പ്രശ്നം സൽമാൻ ഖാൻ പുണ്യമൃഗമായ കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ്. താൻ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ലോറൻസ് ബിഷ്ണോയ് 2018ൽ തന്നെ വെല്ലുവിളിച്ചിരുന്നു. ഈ സമയത്ത് ബിഷ്ണോയിയുടെ അടുത്ത അനുയായി സമ്പത്ത് നെഹ്റയെ സൽമാൻ ഖാൻ്റെ അപ്പാർട്ട്മെൻ്റ് നിരീക്ഷിക്കുന്നതായി ശ്രദ്ധയില്പെട്ടു. സൽമാൻ ഖാനെ കൊലപ്പെടുത്താനാണ് തന്നെ നിയോഗിച്ചിരുന്നത് എന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഏത് ആയുധമാണ് വേണ്ടത്, കൊലപ്പെടുത്താൻ എന്തൊക്കെ തയ്യാറെടുപ്പുകളെടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ പഠിക്കുകയായിരുന്നു അപ്പാർട്ട് നിരീക്ഷണത്തിൻ്റെ ലക്ഷ്യം.

അതേ വർഷമാണ് ബിഷ്ണോയ് കവർച്ചക്കേസിൽ അറസ്റ്റിലാവുന്നത്. ജോധ്പൂർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ “സൽമാൻ ഖാൻ ഇവിടെ, ജയ്പൂരിൽ കൊല്ലപ്പെടും. ആ സമയത്ത് ഞങ്ങളുടെ ശരിയായ സ്വത്വമെന്തെന്ന് അയാൾ അറിയും. ഞാൻ വലിയ വലിയ കുറ്റകൃത്യങ്ങൾ ചെയ്യണമെന്ന് പോലീസ് ആഗ്രഹിക്കുന്നെങ്കിൽ ജോധ്പൂരിൽ വച്ച് തന്നെ ഞാൻ സൽമാനെ കൊല്ലും. ഇപ്പോൾ എന്നെ പിടികൂടിയത് കള്ളക്കേസിലാണ്” എന്ന് ബിഷ്ണോയ് പ്രതികരിച്ചിരുന്നു. ജയിലിലായെങ്കിലും തൻ്റെ നെറ്റ്‌വർക്ക് സജീവമായി നിലനിർത്താൻ ബിഷ്ണോയ്ക്ക് സാധിച്ചു. 2020ൽ സൽമാൻ ഖാനെതിരെ വീണ്ടും വധശ്രമമുണ്ടായി. ലോറൺസ് ബിഷ്ണോയ് ഗ്യാങിലെ ഒരു ഷാർട്ട് ഷൂട്ടർ സൽമാനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പിന്നാലെ സൽമാനും പിതാവിനും ഭീഷണിക്കത്ത് ലഭിച്ചു. 2023ൽ വീണ്ടും അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചു. ഇത്തവണ ലോറൻസ് ബിഷ്ണോയ് നേരിട്ടാണ് കത്തയച്ചത്. തൻ്റെ ജീവിതലക്ഷ്യം സൽമാൻ ഖാനെ കൊലപ്പെടുത്തുകയാണെന്ന് കത്തിൽ ബിഷ്ണോയ് പറഞ്ഞിരുന്നു. മുംബൈ പോലീസ് ബിഷ്ണോയ്ക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു.

Also Read : Baba Siddique Murder: മുൻമന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം

പിന്നാലെ മുംബൈയിലെ സൽമാൻ ഖാൻ്റെ വസതിയ്ക്ക് പേരെ രണ്ട് ബൈക്കിലായി വന്ന നാലംഗ സംഘം വെടിയുതിർത്തിരുന്നു. തങ്ങളാണ് അത് ചെയ്തതെന്ന് ബിഷ്ണോയ് ഗ്യാങ് അറിയിക്കുകയും ചെയ്തു. സൽമാൻ ഖാനുള്ള അവസാന താക്കീതാണ് ഇതെന്ന് ബിഷ്ണോയുടെ സഹോദരൻ അന്മോൾ പറഞ്ഞു. ഇക്കൊല്ലം, അതായത് 2024 ഒക്ടോബർ 12ന് സൽമാൻ്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. തങ്ങളാണ് ഇതിന് പിന്നിലെന്ന് ബിഷ്ണോയ് ഗ്യാങ് അവകാശപ്പെടുകയും ചെയ്തു. സൽമാൻ ഖാനെ സഹായിക്കുന്നവരൊക്കെ തങ്ങളുടെ ശത്രുക്കളാണെന്നായിരുന്നു സംഘത്തിൻ്റെ മുന്നറിയിപ്പ്.

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) റിപ്പോർട്ട് പ്രകാരം ദാവൂദ് ഇബ്രഹിമിന്റേതിന് സമാനമായ പാതയാണ് ബിഷ്ണോയ് സംഘം പിന്തുടരുന്നത്. 700ഓളം ഷൂട്ടർമാരാണ് സംഘത്തിലുള്ളത്. ദാവൂദ് ഇബ്രാഹിമിൻ്റെ ഡി കമ്പനിയോട് സമാനമാണ് ബിഷ്ണോയ് ഗ്യാങിൻ്റെ പ്രവർത്തനങ്ങൾ. സത്വീന്ദർ സിങ് എന്ന ഡോൾബി ബ്രാർ ആണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന് നേതൃത്വം നൽകുന്നത്. കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് ഡോൾബി ബ്രാർ.

 

Related Stories
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
Crime News: വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്
Indians ordered on New Year 2025:’കോണ്ടം, സോഫ്റ്റ് ഡ്രിങ്ക്’; ന്യൂ ഇയർ ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്
ബറോസിലെ ദുർമന്ത്രവാദിനി ആര്?
നഖങ്ങളുടെ ആരോഗ്യത്തിന് ഇവ പതിവാക്കാം
ക്യാന്‍സറിനെ പോലും തടയാന്‍ ഈ മിടുക്കന്‍ മതി
ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ താരം; പട്ടികയില്‍ ഇവര്‍