5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hathras stampede: ഹഥ്റസ് ദുരന്തത്തിലെ സത്സംഗം നടത്തിയ ഭോലെ ബാബ ആര്?

Who is Bhole Baba: കോവിഡ് കാലത്ത് ഫറൂഖാബാദ് ജില്ലയിൽ 50 പേർ മാത്രം പങ്കെടുക്കുന്ന ഒരു സത്സംഗ് സഭയ്ക്ക് അനുമതി തേടിയെത്തിയ ഭോലെ ബാബ വിവാദം സൃഷ്ടിച്ചിരുന്നു. 50,000 അധികം പേരെങ്കിലും ബാബയുടെ അധ്യാത്മിക സഭകളുടെ ഭാഗമാണെന്നാണ് കണക്ക്.

Hathras stampede: ഹഥ്റസ് ദുരന്തത്തിലെ സത്സംഗം നടത്തിയ ഭോലെ ബാബ ആര്?
Hathras stampede-Photos-Bhole-Baba
arun-nair
Arun Nair | Updated On: 03 Jul 2024 12:21 PM

ലക്നൌ: ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഹഥ്റസ്.  തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഏറ്റവും അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ 130 കടന്നിട്ടുണ്ട്. മതപ്രഭാഷകൻ നാരായൺ വിശ്വ ഹരി ഭോലെ ബാബയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.  ഇതിനിടയിൽ ആരാണ് സത്സംഗം നടത്തിയ ഭോലെ ബാബ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഭോലെ ബാബയുടെ വിവാദങ്ങൾ ഇത് പുതിയതല്ല. ഇതിന് മുൻപും വിവാദങ്ങളിൽ ഭോലെ ബാബ ഉയർന്നു വന്നിട്ടുണ്ട്.

പൂർവ്വാശ്രമത്തിൽ ഉത്തർ പ്രദേശ് പോലീസിൽ ജോലി ചെയ്തിരുന്ന സൂരജ് പാലാണ് ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് ജോലി ഉപേക്ഷിച്ച് ഭോലെ ബാബ ആയത്.  എന്നാൽ ഇയാൾ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ചതിരുന്നയാളാണെന്നാണ് അനുയായികളോട് പറഞ്ഞിരിക്കുന്നത്.

കാസ്ഗഞ്ച് ജില്ലയിലെ പട്യാലി പ്രദേശത്തുള്ള ബഹദൂർ നഗരി ഗ്രാമമാണ് ഭോലെ ബാബയുടെ ജന്മദേശം. പെട്ടൊന്നൊരുദിവസം തനിക്ക് ദൈവിക ദർശനം ലഭിച്ചതായി ഭോലെ ബാബ അവകാശപ്പെടുന്നു.

ALSO READ: Hatras Stampede: ഹാത്രാസ് ദുരന്തം; മരിച്ചവരുടെ എണ്ണം 130 കടന്നു, പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ

ഇതിന് പിന്നാലെ അനുയായികളെ ആകർഷിക്കാൻ വലിയ മതസമ്മേളനങ്ങൾ സംഘടിപ്പിച്ചു. എല്ലാ ചൊവ്വാഴ്ചയും ഇത്തരത്തിലുള്ള ‘സത്സംഗങ്ങൾ’ ബാബയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഹഥ്റസിലെ സംഭവത്തിന് ഒരാഴ്ച മുമ്പ് മെയിൻപുരി ജില്ലയിലും ബാബയുടെ നേതൃത്വത്തിൽ സമാനമായൊരു പരിപാടിയുണ്ടായിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഭോലെ ബാബയ്ക്ക് നിരവധി അനുയായികളും ശിഷ്യരുമുണ്ട്.

വിവാദ ബാബ

2022 മെയിലെ കോവിഡ് കാലത്ത് ഫറൂഖാബാദ് ജില്ലയിൽ 50 പേർ മാത്രം പങ്കെടുക്കുന്ന ഒരു സത്സംഗ് സഭയ്ക്ക് അനുമതി തേടിയെത്തിയ ഭോലെ ബാബ വിവാദം സൃഷ്ടിച്ചിരുന്നു. 50,000 അധികം പേരെങ്കിലും ബാബയുടെ അധ്യാത്മിക സഭകളുടെ ഭാഗമാണെന്നാണ് കണക്ക്. ഹത്രാസ് ദുരന്തത്തിന് പിന്നാലെ ബാബയും പരിപാടിയുടെ സംഘാടകരും ഒളിവിൽ പോയിരിക്കുകയാണ്. യുപി പോലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഹഥ്റസിൽ സംഭവിച്ചത്

ചൊവ്വാഴ്ചയാണ് സംഭവം സത്സംഗത്തിന് ശേഷം ആളുകൾ ബാബയെ കാണാനും കാൽ ചുവട്ടിലെ മണ്ണ് എടുക്കാനും ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.  15000-ൽ അധികം പേരാണ് പരിപാടിക്ക് എത്തിയത്.  ഹഥ്റസിലെ ഫുലരി ഗ്രാമത്തിലായിരുന്നു പരിപാടി.