5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RBI Governor Sanjay Malhotra: ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയും ശക്തനോ! ആരാണ് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര?

Who is Sanjay Malhotra: 2024 ഡിസംബര്‍ 10നാണ് നിലവിലെ ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി ശക്തികാന്ത ദാസിന്റെ പിന്‍ാഗമിയായും രാജ്യത്തിന്റെ 26ാമത് ആര്‍ബിഐ ഗവര്‍ണറായും കേന്ദ്രസര്‍ക്കാര്‍ സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുകയായിരുന്നു. ഡിസംബര്‍ 11 മുതലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവ് ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

RBI Governor Sanjay Malhotra: ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയും ശക്തനോ! ആരാണ് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര?
സഞ്ജയ് മല്‍ഹോത്ര (Image Credits: TV9 Bharatvarsh)
shiji-mk
Shiji M K | Published: 09 Dec 2024 20:37 PM

ഇന്ത്യയുടെ 26ാമത് ആര്‍ബിഐ ഗവര്‍ണറായി നിയമിതനായിരിക്കുകയാണ് സഞ്ജയ് മല്‍ഹോത്ര. 2024 ഡിസംബര്‍ 10നാണ് നിലവിലെ ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി ശക്തികാന്ത ദാസിന്റെ പിന്‍ാഗമിയായും രാജ്യത്തിന്റെ 26ാമത് ആര്‍ബിഐ ഗവര്‍ണറായും കേന്ദ്രസര്‍ക്കാര്‍ സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുകയായിരുന്നു. ഡിസംബര്‍ 11 മുതലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവ് ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ആരാണ് സഞ്ജയ് മല്‍ഹോത്ര?

രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസറാണ് സഞ്ജയ് മല്‍ഹോത്ര. അദ്ദേഹം ഐഐടി കാണ്‍പൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും യുഎസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

വൈദ്യുതി, ധനകാര്യം, നികുതി, വിവാരസാങ്കേതിക വിദ്യ, ഖനികള്‍ എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സഞ്ജയ് ഇതിനോടകം ജോലി ചെയ്തിട്ടുണ്ട്. ധനമന്ത്രാലയത്തില്‍ സെക്രട്ടറിയായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ പ്രത്യക്ഷവും പരോക്ഷവുമായുള്ള നികുതി സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന് റവന്യൂ വകുപ്പിന്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള മല്‍ഹോത്രയുടെ ബന്ധം പണ, ധന നയങ്ങളുടെ സമന്വയം സാധ്യമാക്കുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിസിനസുകള്‍ക്ക് കാര്യമായ നികുതി നോട്ടീസ് നല്‍കുന്നതില്‍ ജാഗ്രത പാലിക്കണമെന്നുമാണ് അദ്ദേഹം റവന്യൂ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇന്‍ഫോസിസ് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളുമായുള്ള നികുതിയുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ക്കിടെയാണ് ഈ നിര്‍ദേശം എന്നതാണ് ശ്രദ്ധേയം.

Also Read: General Bipin Rawat : ഓര്‍മകളില്‍ ജനറല്‍ ബിപിന്‍ റാവത്ത്; പ്രഥമ സംയുക്ത സേനാ മേധാവി വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം; രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്ടര്‍ ദുരന്തം

മോണിറ്ററി പോളിസി കോഴ്‌സില്‍ മാറ്റം സംഭവിക്കുമോ?

സെന്‍ട്രല്‍ ബാങ്ക് ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന സമയത്താണ് മല്‍ഹോത്ര ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിരവധി വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 5.4 ശതമാനമായി കുറഞ്ഞത് തന്നെയാണ് ആര്‍ബിഐക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്നത്.

അടുത്തിടെ ധനമന്ത്രി നിര്‍മല സീതാരമാനും വാണിജ്യ മന്ത്രി പീയുഷ് ഗോയലും ഉയര്‍ന്ന വായ്പ ചെലവിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആര്‍ബിഐ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിലെ മുതിര്‍ന്ന പല നേതാക്കളും നിരന്തരം വാദിക്കുന്നുണ്ട്.

സിപിഐ പണപ്പെരുപ്പം ആര്‍ബിഐയുടെ ടാര്‍ഗെറ്റിനേക്കാള്‍ കൂടുതലാണ്. ഒക്ടോബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.21 ശതമാനത്തിലേക്കാണ് സിപിഐ എത്തിയത്. 4 ശതമാനം എന്ന സര്‍ക്കാര്‍ നിര്‍ബന്ധിത പണപ്പെരുപ്പ ലക്ഷ്യത്തിന് കീഴിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ നിലവിലെ പണപ്പെരുപ്പം വളരെ ഉയര്‍ന്ന നിലയിലാണുള്ളത്.

എന്നാല്‍ സഞ്ജയ് മല്‍ഹോത്രയുടെ ഈ സര്‍പ്രൈസ് നിയമനം ധനനയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത വര്‍ഷം ആദ്യം സെന്‍ട്രല്‍ ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.