Narain Chaura : സുഖ്ബീര്‍ സിങ് ബാദലിന് നേരെയുള്ള വധശ്രമം; ആരാണ് നരെയ്ൻ സിങ് ചൗര ? അറിയേണ്ടതെല്ലാം

Who is Narain Chaura : നരെയ്ൻ സിങ് ചൗര എന്നയാളാണ് ബാദലിനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബാദല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ അക്രമിയെ കീഴ്‌പ്പെടുത്തി

Narain Chaura : സുഖ്ബീര്‍ സിങ് ബാദലിന് നേരെയുള്ള വധശ്രമം; ആരാണ് നരെയ്ൻ സിങ് ചൗര ? അറിയേണ്ടതെല്ലാം

നരെയ്ൻ ചൗര (image credits: PTI)

Updated On: 

04 Dec 2024 21:32 PM

ചണ്ഡീഗഡ്: ശിരോമണി അകാലദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെയുണ്ടായത് അപ്രതീക്ഷിതമായ വധശ്രമമാണ്. നരെയ്ൻ സിങ് ചൗര എന്നയാളാണ് ബാദലിനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബാദല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ അക്രമിയെ കീഴ്‌പ്പെടുത്തി.

നരെയ്ൻ സിങ് ചൗര

1956 ഏപ്രിൽ 4-ന് ദേരാ ബാബ നാനാക്കിന് (ഗുർദാസ്പൂർ) സമീപമുള്ള ചൗര ഗ്രാമത്തിലാണ് ഇയാള്‍ ജനിച്ചത്. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ്, അകാൽ ഫെഡറേഷൻ തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ) പോലുള്ള നിരോധിത സംഘടനകളുമായി ബന്ധമുള്ള ഇയാള്‍ക്കെതിരെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയ കുറ്റം ഉൾപ്പെടെ ഒരു ഡസനോളം കേസുകളുണ്ട്.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ജഗ്താർ സിംഗ് ഹവാര, പരംജിത് സിംഗ് ഭിയോര, ജഗ്താർ സിംഗ് താര എന്നിവരുൾപ്പെടെയുള്ളവരുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1984ൽ പഞ്ചാബിലെ ഭീകരവാദത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ നരെയ്ൻ സിങ് ചൗര പാകിസ്ഥാനിലേക്ക് പോയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അവിടെ പഞ്ചാബിലെ കലാപത്തിന് ഇയാള്‍ ആക്കം കൂട്ടാന്‍ ശ്രമിച്ചു. കൂടാതെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതിലും ഇയാള്‍ പ്രധാന പങ്ക് വഹിച്ചു. പാകിസ്ഥാനിലായിരുന്നപ്പോള്‍ ഇയാള്‍ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകം എഴുതിയതായും റിപ്പോര്‍ട്ടുണ്ട്.

ഖലിസ്ഥാൻ വിരുദ്ധ് സാസിഷ് എന്ന പേരിൽ വിവാദ പുസ്തകം എഴുതി. ബാദലുകള്‍ക്കെതിരെ ഇയാള്‍ എന്നും പ്രവര്‍ത്തിച്ചിരുന്നു. 1980 മുതൽ ബാദലിനെതിരെ നിലകൊള്ളുന്ന ഹവാര ഗ്രൂപ്പിൻ്റെ ഭാഗമാണ് നരെയ്ൻ സിങ് ചൗര. നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍. അമൃത്സർ, തരൺ തരൺ, റോപ്പർ ജില്ലകളിൽ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ആദ്യം അറസ്റ്റിലായത്‌ 2013 ഫെബ്രുവരി 28ന് തരൺ തരണിൽ വെച്ചാണ്.

ALSO READ: അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വധശ്രമം; വെടിയുതിർത്തത് സുവർണ ക്ഷേത്രത്തിനുള്ളിൽ

ബാദലിന് ലഭിച്ച ശിക്ഷ

സിഖുകാരുടെ സംഘടനയായ അകാല്‍ തഖ്ത് നേരത്തെ ബാദലിന് ശിക്ഷ വിധിച്ചിരുന്നു. ഇതുപ്രകാരം സുവര്‍ണക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരിക്കുകയായിരുന്നു ബാദല്‍.

രണ്ട് ദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് തൂക്കണം, കയ്യില്‍ കുന്തമുണ്ടാകണം, കീര്‍ത്തനങ്ങള്‍ ആലപിക്കണം, ഗുരുദ്വാരകളിലെ ശുചിമുറിയടക്കം വൃത്തിയാക്കണം തുടങ്ങിയവയായിരുന്നു ബാദലിന് വിധിച്ച ശിക്ഷകള്‍. 2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയായിരുന്നു ശിക്ഷ വിധിച്ചത്.

അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ബാദല്‍ ശിരോമണി അകാലിദളിന്റെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ