5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Major Sita Shelke: ബെയ്ലിപാലത്തിന് നേതൃത്വം നൽകിയ സൈന്യത്തിൻ്റെ പെൺകരുത്ത്, ആരാണ് മേജർ സീതാ ഷെൽക്കെ

Who is Major Sita Shelke: സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മേജർ സീതാ ഷെൽക്കെ. പാലം നിർമ്മാണത്തിൽ എപ്പോഴും നേതൃനിരയിൽ നിന്ന സീതാ ഷെൽക്കെയെ പറ്റി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ.

Major Sita Shelke: ബെയ്ലിപാലത്തിന് നേതൃത്വം നൽകിയ സൈന്യത്തിൻ്റെ പെൺകരുത്ത്, ആരാണ് മേജർ സീതാ ഷെൽക്കെ
Major Sita Shelke | Twitter
arun-nair
Arun Nair | Updated On: 02 Aug 2024 13:44 PM

വയനാട്: സൈന്യമെത്തിയതോടെയാണ് വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത വന്നത്. ചൂരൽമലയെയും-മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലം ഒലിച്ചു പോയതോടെ രക്ഷാപ്രവർത്തനത്തിന് മുണ്ടക്കൈയിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ എത്തിച്ചേരാൻ സാധിക്കുമായിരുന്നില്ല. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സൈന്യം ബെയ്ലി പാലം നിർമ്മിക്കാൻ തുടങ്ങിയത്.  വെറും 24 മണിക്കൂറുകൊണ്ട് പാലം തീർത്ത് സേനയുടെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് അത്ഭുതം സൃഷ്ടിച്ചു. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മേജർ സീതാ ഷെൽക്കെ. പാലം നിർമ്മാണത്തിൽ എപ്പോഴും നേതൃനിരയിൽ നിന്ന സീതാ ഷെൽക്കെയെ പറ്റി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ.

2012-ൽ സേനയുടെ ഭാഗമായ മേജർ സീതാ ഷെൽക്കെ കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.  മഹാരാഷ്ട്രയിലെ അഹമ്മദ് നഗറാണ് സ്വദേശം.  അഹമ്മദ് നഗറിലെ ലോണി എഞ്ചിനിയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയിറിംഗിൽ ബിരുദം നേടിയ ശേഷമാണ് സീതാ ഷെൽക്കെ സൈന്യത്തിലെത്തുന്നത്.  പിതാവ് അശോക് ബിൽക്കാജി, മൂന്ന് സഹോദരിമാരാണ് സീതയ്ക്കുള്ളത്.

ALSO READ : Wayanad Landslides : ചൂരൽമല മേഖലയെ ആറ് സോണുകളാക്കും; 40 സംഘങ്ങൾ ഇന്ന് തിരച്ചിലിനിറങ്ങും

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് സൈന്യത്തിൻ്റെ 300-ൽ അധികം വരുന്ന സൈനീകരാണ്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് സൈന്യമെത്തിയത്. ഡിഫൻസ് സർവ്വീസ് കോർപ്സ്, ടെറിട്ടോറിയൽ ആർമി, മദ്രാസ് എഞ്ചിനിയറിംഗ് കോർ, ഏഴിമലയിൽ നിന്നുള്ള നേവിയുടെ സംഘം, വ്യോമസന, പോലീസ്,അഗ്നിരക്ഷാസേന, കോസ്റ്റ്ഗാർഡ്, വിവിധ സന്നദ്ധ സേനകൾ എന്നിവർ ചേർന്നുള്ള സംയുക്ത രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്.

വയനാട് മുണ്ടക്കൈയിൽ ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഉരുൾപ്പൊട്ടിയത്.  ഇതുവരെയുള്ള കണക്ക് പ്രകാരം 317 പേരാണ് പ്രദേശത്ത് മരിച്ചത്. 300-ൽ അധികം പേരെ ഇനിയും കണ്ടെത്താനുള്ളതാണ് ആശങ്ക വർധിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്കിപ്പുറം മലപ്പുറം പോത്തുകല്ലിൽ നിന്നുമാണ് കണ്ടെത്തിയത്.