5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hindenburg Report: നിക്ഷേപം നടത്തിയത് സെബിയെ അറിയിച്ചുകൊണ്ട്, ഹിന്‍ഡന്‍ബര്‍ഗിന്റേത് പ്രതികാര നടപടി: മാധബി പുരി ബുച്ച്‌

Madhabi Puri Buch Life Story: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദേശ സ്ഥാപനങ്ങളുമായി മാധബി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ ഇരുവര്‍ക്കും നിക്ഷേപമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

Hindenburg Report: നിക്ഷേപം നടത്തിയത് സെബിയെ അറിയിച്ചുകൊണ്ട്, ഹിന്‍ഡന്‍ബര്‍ഗിന്റേത് പ്രതികാര നടപടി: മാധബി പുരി ബുച്ച്‌
Madhabi Puri Buch (PTI Image)
shiji-mk
Shiji M K | Published: 11 Aug 2024 08:19 AM

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. ഹിന്‍ഡന്‍ബര്‍ഗ് സ്വഭാവഹത്യ നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു. താന്‍ നടത്തിയ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചുകൊണ്ടുള്ളതാണ്. അതിന്റെ രേഖകള്‍ ഏത് ഏജന്‍സിക്ക് നല്‍കാനും തയാറാണെന്നും അവര്‍ പറഞ്ഞു. അദാനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമാണിതെന്നും മാധബി കൂട്ടിച്ചേര്‍ത്തു.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദേശ സ്ഥാപനങ്ങളുമായി മാധബി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ ഇരുവര്‍ക്കും നിക്ഷേപമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

മാധബി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ട്. അദാനിക്കെതിരായ അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ തുടരുന്നതും അദ്ദേഹം അന്വേഷണത്തെ ഭയപ്പെടാത്തതും ഈ ബന്ധത്തെ തുടര്‍ന്നാണെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

Also Read: Hindenburg Report: അടുത്ത ബോംബ് പൊട്ടിച്ച് ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം

2015ലാണ് ഈ രഹസ്യകമ്പനികളില്‍ മാധവി ബുച്ചും ഭര്‍ത്താവും നിക്ഷേപം ആരംഭിച്ചത്. 2017 മുതല്‍ മാധബി ബുച്ച് സെബിയില്‍ പൂര്‍ണ സമയ അംഗമായതോടെ ആ അക്കൗണ്ട് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി മാധബി ബുച്ച് സമര്‍പ്പിച്ച കത്തും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.

ആരാണ് മാധബി പുരി ബുച്ച്

മാധബി പുരി ബച്ചിന്റെ കരിയര്‍ വളരെ ശ്രദ്ധേയമായിരുന്നു. 1966 മുംബൈയിലാണ് ജനനം. ഗണിതത്തിലും ധനകാര്യത്തിലും അഗ്രഗണ്യയായ അവര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദില്‍ നിന്ന് എംബിഎ നേടി. 1989ല്‍ ഐസിഐസിഐ ബാങ്കില്‍ ജോലിക്ക് കയറിയതോടെയാണ് സാമ്പത്തിക മേഖലയിലെ അവരുടെ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

2009ല്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി മാധബിയെ തിരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിത കൂടിയായിരുന്നു അവര്‍.

ഐസിഐസിഐക്ക് ശേഷം ഷാങ്ഹായിലെ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ച അവര്‍ ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലിന്റെ സിംഗപ്പൂര്‍ ഓഫീസിനെയും മുന്നോട്ട് നയിച്ചിരുന്നു.

Also Read: Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, എന്‍ഐഐടി ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികളില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി മാധബി ജോലി ചെയ്തിരുന്നു.

2017ലാണ് സെബിയുടെ ഹോള്‍ ടൈം മെമ്പറായി മാധബി പുരി ബുച്ചിനെ നിയമിക്കുന്നത്. 2022 മാര്‍ച്ചിലാണ് സെബിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മാധബി ഉയരുന്നത്. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.