5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്

Rinku Singhs Fiance Priya Saroj: ഇന്ത്യൻ ക്രിക്കറ്റ് താരമായ റിങ്കു സിംഗും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിങ്കുവിൻ്റെ പ്രതിശ്രുതവധുവായ പ്രിയ സരോജ് ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളാണ്.

Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
പ്രിയ സരോജ്, റിങ്കു സിംഗ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 18 Jan 2025 14:44 PM

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു എന്നാണ് റിപ്പോർട്ടുകൾ. സമാജ്‌വാദി പാർട്ടി എംപിയായ പ്രിയ സരോജുമായി റിങ്കുവിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം റിങ്കുവോ പ്രിയയോ പ്രതികരിച്ചിട്ടില്ലെന്നും ഇത്തരത്തിലാണ് വാർത്തകൾ. റിങ്കുവിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജിനെപ്പറ്റി കൂടുതലറിയാം.

പ്രിയ സരോജ്
ഉത്തർ പ്രദേശിലെ വാരണാസിയിൽ 1998 നവംബർ 23നാണ് പ്രിയ സരോജ് ജനിച്ചത്. നിലവിലെ ഉത്തർപ്രദേശ് എംഎൽഎയും മൂന്ന് തവണ എംപിയുമായ തുഫാനി സരോജ് ആണ് പ്രിയയുടെ പിതാവ്. സമാജ്‌വാദി പാർട്ടി നേതാവാണ് തുഫാനി സരോജ്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞവരിൽ രണ്ടാമതാണ് പ്രിയ സരോജ്. 2024ലെ തിരഞ്ഞെടുപ്പിൽ മച്ഛ്ലിഷഹറിൽ നിന്നാണ് പ്രിയ സരോജ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥിയായ ബിപി സരോജിനെ 35,850 വോട്ടുകൾക്ക് തോല്പിച്ചാണ് പ്രിയ സരോജ് വിജയിച്ചത്.

Also Read : BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ

ന്യൂഡൽഹി എയർ ഫോഴ്സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ പൂർത്തിയാക്കിയ പ്രിയ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് നോയിഡയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി.

റിങ്കു സിംഗ്
1997 ഒക്ടോബർ 12ന് ഉത്തർപ്രദേശിലെ അലിഗഡിലാണ് റിങ്കു സിംഗ് ജനിച്ചത്. മധ്യനിര ബാറ്ററായ റിങ്കു സിംഗ് 2023 മുതൽ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിരസാന്നിധ്യമാണ്. ദരിദ്രകുടുംബത്തിൽ ജനിച്ച റിങ്കുവിൻ്റെ പിതാവ് ഖഞ്ചന്ദ്ര സിംഗ് ഗ്യാസ് സിലിണ്ടർ വിതരണക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. അലിഗർ സ്റ്റേഡിയത്തിന് സമീപമുള്ള ഇരട്ടമുറി ക്വാർട്ടേഴ്സിലാണ് ആദ്യ കാലത്ത് റിങ്കുവും കുടുംബവും താമസിച്ചിരുന്നത്. റിങ്കുവിൻ്റെ കമ്പനിയാണ് ഈ താമസസ്ഥലം നൽകിയിരുന്നത്.

ഉത്തർ പ്രദേശിൻ്റെ അണ്ടർ -16, അണ്ടർ – 19, അണ്ടർ – 23 ടീമുകളിൽ റിങ്കു കളിച്ചിട്ടുണ്ട്. അണ്ടർ -19 വിഭാഗത്തിൽ സെൻട്രൽ സോണിനായും താരം കളിച്ചു. 2014ൽ, 16ആം വയസിലാണ് താരം ഉത്തർ പ്രദേശിനായി ലിസ്റ്റ് എ കരിയർ ആരംഭിക്കുന്നത്. 18ആം വയസിൽ ഉത്തർ പ്രദേശിനായി ഫസ്റ്റ് ക്ലാസ് കരിയറിലും റിങ്കു അരങ്ങേറി. 2017ലെ ഐപിഎൽ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് റിങ്കു സിംഗിനെ ടീമിലെത്തിച്ചു. 2018 പ്രീമിയർ ലീഗ് ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത് റിങ്കുവിൻ്റെ കരിയറിലെ വഴിത്തിരിവായി. പോയ സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് റിങ്കുവിനെ ദേശീയ ടീമിലെത്തിച്ചത്. അയർലഡിനെതിരെ 2023 ഓഗസ്റ്റ് 18ന് ടി20യിൽ അരങ്ങേറിയ റിങ്കു ടി20 ലോകകപ്പിൽ ഇന്ത്യയുടെ റിസർവ് താരമായിരുന്നു. ഓഫ് സ്പിന്നർ കൂടിയായ റിങ്കുവിന് രാജ്യാന്തര ടി20യിൽ രണ്ട് വിക്കറ്റുണ്ട്. ടി20യിൽ 20 മത്സരങ്ങളും ഏകദിനത്തിൽ രണ്ട് മത്സരങ്ങളും ഇന്ത്യക്കായി റിങ്കു കളിച്ചു. ടി20യിൽ 416 റൺസും ഏകദിനത്തിൽ 55 റൺസും താരം നേടിയിട്ടുണ്ട്.