5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Buddhadeb Bhattacharya: അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമം; ബുദ്ധദേവ് ഭട്ടാചാര്യ ഇനി ഓര്‍മ

Buddhadeb Bhattacharya Life Story: 2001ലും 2006ലും ഇടതുമുന്നണിയെ ബംഗാളിന്റെ അധികാരത്തിലെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ല്‍ പാര്‍ട്ടിച്ചുമതലകളില്‍നിന്നു രാജിവെച്ചിരുന്നു.

Buddhadeb Bhattacharya: അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമം;  ബുദ്ധദേവ് ഭട്ടാചാര്യ ഇനി ഓര്‍മ
Buddhadeb Bhattacharjee PTI Image
shiji-mk
Shiji M K | Updated On: 08 Aug 2024 14:02 PM

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80ാം വയസില്‍ വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബംഗാളിലെ അവസാന ഇടത് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്.

ബുദ്ധദേവ് ഭട്ടാചാര്യ

യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പാതയിലൂടെ വളര്‍ന്നു. 1966ല്‍ ആണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 1968ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ബംഗാള്‍ സെക്രട്ടറിയായ അദ്ദേഹം 1971ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ല്‍ കേന്ദ്ര കമ്മിറ്റി അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ബംഗാള്‍ ഭരണം പിടിച്ചെടുത്ത 1977ല്‍ കോസിപുരില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ല്‍ പരാജയപ്പെട്ടെങ്കിലും അതേവര്‍ഷം തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി. 1987-96 കാലത്ത് വാര്‍ത്താവിനിമയ, സാംസ്‌കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു.

Also Read: Wayanad Landslides: പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തുന്നു; ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

2001ലും 2006ലും ഇടതുമുന്നണിയെ ബംഗാളിന്റെ അധികാരത്തിലെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ല്‍ പാര്‍ട്ടിച്ചുമതലകളില്‍നിന്നു രാജിവെച്ചിരുന്നു. പത്ത് വര്‍ഷം റൈറ്റേഴ്‌സ് കെട്ടിടത്തിലിരുന്ന് പശ്ചിമ ബംഗാളിനെ ഭരിച്ചു. ഈ ഭരണകാലയളവ് പാര്‍ട്ടിയുടെയും ബംഗാളിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടം കൂടിയായിരുന്നു.

2000 നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ ജ്യോതിബസു സ്ഥാനമൊഴിഞ്ഞു. ജ്യോതിബസുവിന്റെ പിന്‍മുറക്കാരന്‍ ആരാകുമെന്നതിന് ആശയക്കുഴപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000ല്‍ മുഖ്യമന്ത്രിയായി. എന്നാല്‍ സര്‍ക്കാരിന്റെ വികസന നയത്തില്‍ ആശയക്കുഴപ്പം ദൃശ്യമായിരുന്നു. ഇരുപത്തിമൂന്നര വര്‍ഷത്തെ തുടര്‍ച്ചയായുള്ള കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാര്‍ട്ടി നയം മാറ്റിയെടുക്കാനും ബംഗാളില്‍ വികസനം കൊണ്ടുവരാനുമാണ് ശ്രമിച്ചത്.

Also Read: Kathir App: കാര്‍ഷിക സേവനങ്ങൾക്ക് ഇനി ‘കതിർ’ ആപ്പ്; ചിങ്ങം ഒന്ന്‌ മുതൽ നിലവിൽ വരും

അടിയുറച്ച കമ്മ്യൂണിസ്റ്റായി നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കാനായി കൈകൊണ്ട നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ക്കും പ്രശംസയ്ക്കും ഒരുപോലെ അര്‍ഹനായിരുന്നു. 2007 ല്‍ നന്ദിഗ്രാമില്‍ ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാല്‍ സമരങ്ങളും വെടിവെപ്പും തൃണമൂലിന്റെയും മമതയുടെയും ഉയര്‍ച്ചക്ക് വഴിവെച്ചു. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെങ്കിലും 2011ല്‍ കനത്ത പരാജയം നേരിട്ടു. സിപിഎം കേവലം 40 സീറ്റില്‍ ഒതുങ്ങി. ജാദവ്പുരില്‍ ബുദ്ധദേവും പരാജയപ്പെട്ടു. 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബിയില്‍ നിന്നു ഒഴിവായി. എന്നാല്‍ 2019 ഫെബ്രുവരിക്ക് ശേഷം പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.