രാത്രിയിൽ ‘നിന്നെ ഇഷ്ടമാണെന്ന്’ സന്ദേശം അയക്കുന്നതും അശ്ലീലം; മുംബൈ സെഷൻസ് കോടതി

WhatsApp Messages to a Woman at Night Considered Inappropriate: നേരത്തെ 2022ൽ ഈ കേസിൽ പ്രതിയെ മജിസ്ട്രേറ്റ് കോടതി കുറ്റകാരൻ ആണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇയാൾ സെഷൻസ് കോടതിയെ സമീപിച്ചത്.

രാത്രിയിൽ നിന്നെ ഇഷ്ടമാണെന്ന് സന്ദേശം അയക്കുന്നതും അശ്ലീലം; മുംബൈ സെഷൻസ് കോടതി

പ്രതീകാത്മക ചിത്രം

nandha-das
Published: 

21 Feb 2025 20:27 PM

അപരിചിതയായ ഒരു സ്ത്രീക്ക് രാത്രിയിൽ ‘നിന്നെ ഇഷ്ടമാണ്’ എന്ന് വാട്സാപ്പ് സന്ദേശം അയയ്ക്കുന്നതും അശ്ലീലമാണെന്ന് മുംബൈയിലെ സെഷൻസ് കോടതി. മുൻ വനിതാ കോർപറേറ്റർമാർക്ക് മോശം സന്ദേശങ്ങൾ അയച്ച കേസിൽ പ്രതിയുടെ മൂന്ന് മാസത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ടാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡിജി ധോബ്ലെയുടെ ഉത്തരവ്.

നിന്നെ കാണാൻ മെലിഞ്ഞിട്ടാണ്, കല്യാണം കഴിഞ്ഞതാണോ, എനിക്ക് നിന്നെ ഇഷ്ടമാണ് തുടങ്ങിയ സന്ദേശങ്ങളും മോശം ചിത്രങ്ങളും രാത്രിയിൽ അയച്ചെന്നാണ്‌ കേസ്. രാത്രി 11 മണിക്കും 12.30നും ഇടയിലാണ് പ്രതി ഈ സന്ദേശങ്ങൾ അയച്ചത്. ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലമാണെന്നും സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിൻദോഷി കോടതി ജഡ്ജി കേസിൽ വിധി പറഞ്ഞത്.

ഒരു ശരാശരി വ്യക്തിയുടെ വീക്ഷണകോണിൽ നിന്നാണ് അശ്ലീലതയെ വിലയിരുത്തേണ്ടതെന്നും കോടതി പറഞ്ഞു. നേരത്തെ 2022ൽ ഈ കേസിൽ പ്രതിയെ മജിസ്ട്രേറ്റ് കോടതി കുറ്റകാരൻ ആണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇയാൾ സെഷൻസ് കോടതിയെ സമീപിച്ചത്.

ALSO READ: മാറ്റിവച്ചത് മൂന്ന് വൃക്കകൾ, ഇപ്പോൾ ശരീരത്തിലാകെയുള്ളത് അഞ്ചെണ്ണം!; ‘മെഡിക്കൽ മിറാക്കിൾ’ എന്ന് ഡോക്ടർമാർ

രാഷ്ട്രീയ വൈരാഗ്യം മൂലമാണ് തന്നെ കേസിൽ മനഃപൂർവം ഉൾപ്പെടുത്തിയതെന്ന് പ്രതി വാദിച്ചെങ്കിലും തെളിവുകൾ ഒന്നും പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് കോടതി ഇയാളുടെ വാദം തള്ളി. മാത്രമല്ല, തന്റെ അന്തസ്സിനെ പണയപ്പെടുത്തി ഒരു സ്ത്രീയും ഒരാളെ തെറ്റായ കേസിൽ കുടുക്കാൻ ശ്രമിക്കില്ല എന്നും കോടതി പറഞ്ഞു.

അതേസമയം, സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് നേരത്തെ കേരള ഹൈക്കോടതിയും പറഞ്ഞിരുന്നു. ‘നല്ല ബോഡി സ്ട്രക്ച്ചർ’ എന്ന് സഹപ്രവർത്തകൻ പറഞ്ഞുവെന്നും അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയെന്നും കാണിച്ച് നൽകിയ പരാതി പരിഗണിക്കവെ ആണ് കോടതിയുടെ പരാമർശം.

Related Stories
ഭാരതീയ ഖനന മേഖലയ്ക്ക് പുത്തന്‍ നേട്ടം; BEML വികസിപ്പിച്ച ഇലക്ട്രിക് റോപ്പ് ഷവല്‍ വിപണിയില്‍ അവതരിപ്പിച്ചു
Indian Railway: മേയ് ഒന്ന് മുതൽ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും!
Pahalgam Terrorist Attack: കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യത? കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
India-Pakistan Conflicts: പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം, ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; യുഎന്നില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
India-Pakistan conflict: പോകാന്‍ പറഞ്ഞാല്‍ പൊക്കോണം, ഇല്ലെങ്കില്‍…? ഇന്ത്യ വിടാത്ത പാകിസ്ഥാനികളെ കാത്തിരിക്കുന്നത്‌
Pakistan Violated Ceasefire: പ്രകോപനം തുടർന്ന് പാകിസ്ഥാൻ; തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചു
ലവ് ബേർഡ്സ് വളർത്തുന്നവരാണോ നിങ്ങൾ?
പ്ലം കഴിക്കാന്‍ മടിവേണ്ട ശരീരത്തിന് നല്ലതാണ്‌
തിരിഞ്ഞുകൊത്തും, ഇവരെ വിശ്വസിക്കരുത്
തലച്ചോറിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കരുത്