5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blue Aadhaar Card: എന്താണ് ബ്ലൂ ആധാർ കാർഡ്; ആർക്കൊക്കെ വേണം? എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

Blue Aadhaar Card or Baal Aadhaar: നവജാത ശിശുക്കൾക്ക് സാധാരണ ആധാർ കാർഡിന് അർഹതയില്ല. ഇവർക്കായി പുറത്തിറക്കിയിരിക്കുന്ന സംവിധാനമാണ് നീല ആധാർ. ബാൽ ആധാർ എന്നറിയപ്പെടുന്ന ഈ രേഖയുടെ നിറം ഇളം നീല കളറാണ്. അതുകൊണ്ടാണ് ഇവ നീല ആധാർ എന്നറിയപ്പെടുന്നത്. അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് യു.ഐ.ഡി.എ.ഐ ബാൽ ആധാർ അനുവദിക്കുന്നത്.

Blue Aadhaar Card: എന്താണ് ബ്ലൂ ആധാർ കാർഡ്; ആർക്കൊക്കെ വേണം? എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
ബ്ലൂ ആധാർ കാർഡ് (image credits: social media)
sarika-kp
Sarika KP | Published: 25 Nov 2024 13:41 PM

ആധാറിനെ പറ്റി നമ്മുക്ക് പ്രത്യേകം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായാണ് ആധാറിനെ കാണുന്നത്. സർക്കാർ സംരംഭങ്ങൾ ഉറപ്പാക്കുന്നതിൽ പ്രാഥമിക പങ്കുണ്ട് ആധാറിന്. എന്നാൽ അതിനപ്പുറം രാജ്യത്തെ വിവിധ മേഖലകളിൽ ആധാർ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്നു. രണ്ട് വ്യത്യസ്ത കാറ്റ​ഗറിയിലുള്ള ആധാർ കാർഡുകളാണ് രാജ്യത്ത് നിലനിൽക്കുന്നത്. സ്റ്റാൻഡേർഡ് ആധാർ കാർഡും നീല ആധാർ കാർഡും. നമ്മുടെ എല്ലാവരുടെ കൈയ്യിലുള്ള ആധാർ കാർഡാണ് സ്റ്റാൻഡേർഡ് ആധാർ കാർഡ്. എന്നാൽ നീല ആധാർ അഥവാ ബാല ആധാർ പറ്റി മിക്കവർക്കും അറിയാൻ വഴിയില്ല.

എന്താണ് നീല ആധാർ അഥവാ ബാല ആധാർ കാർഡ്

നവജാത ശിശുക്കൾക്ക് സാധാരണ ആധാർ കാർഡിന് അർഹതയില്ല. ഇവർക്കായി പുറത്തിറക്കിയിരിക്കുന്ന സംവിധാനമാണ് നീല ആധാർ. ബാൽ ആധാർ എന്നറിയപ്പെടുന്ന ഈ രേഖയുടെ നിറം ഇളം നീല കളറാണ്. അതുകൊണ്ടാണ് ഇവ നീല ആധാർ എന്നറിയപ്പെടുന്നത്. അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് യു.ഐ.ഡി.എ.ഐ ബാൽ ആധാർ അനുവദിക്കുന്നത്. ഇത് സാധാരണ ആധാർ കാർഡിന് സമാനമായിട്ടുള്ളതാണ്. 12 അക്ക തിരിച്ചറിയൽ നമ്പറും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ ആധാർ കാർഡാണെന്ന് ആളുകൾക്ക് എളുപ്പത്തിൽ വേർതിരിച്ചറിയാൻ വേണ്ടിയാണ് നീല നിറത്തിലുള്ള അക്ഷരങ്ങൾ ഇതിൽ കൊണ്ടു വന്നത്. പക്ഷേ അവരുടെ പ്രായം കാരണം കുട്ടിയുടെ വിരലടയാളങ്ങളും ഐറിസ് സ്കാനുകളും ശേഖരിക്കുന്നില്ല. പുതിയ ബ്ലൂ ആധാർ കാർഡിലെ കുട്ടികളുടെ ബയോമെട്രിക്‌സ് വിവരങ്ങൾ അവർക്ക് അഞ്ച് വയസ്സാകുമ്പോൾ അപ്‌ഡേറ്റ് ചെയ്യും.

ബ്ലൂ ആധാർ കാർഡ് ഗുണങ്ങളെന്തൊക്കെ

കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനോ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന്റെ (EWS) സ്‌കോളർഷിപ്പുകൾ നേടുന്നതിനോ ഈ ആധാർ കാർഡ് നിർബന്ധമാണ്. കുട്ടിയുടെ ഐഡൻ്റിറ്റി തെളിയിക്കുന്നതിനും മാതാപിതാക്കളുമായി കുട്ടികളുടെ ബന്ധം സ്ഥിരീകരിക്കേണ്ട ആവശ്യകതകൾ വന്നാലും ഈ ബ്ലൂ ആധാർ കാർഡ് ഉപയോ​ഗിക്കാവുന്നതാണ്. കുട്ടികളെ കടത്തൽ, ബാലവേല, ശൈശവ വിവാഹം, മറ്റ് ബാലപീഡനം, ചൂഷണം എന്നിവ തടയുന്നതിനും കണ്ടെത്തുന്നതിനും ബ്ലൂ ആധാർ കാർഡ് രേഖകൾ സഹായിക്കുന്നു. നിലവിൽ സ്കൂളുകളിൽ കുട്ടികളുടെ അഡ്മിഷൻ സമയത്ത് ബ്ലൂ ആധാർ കാർഡുകൾ നൽകേണ്ടതായി വരുന്നുണ്ട്.

എങ്ങനെ അപേക്ഷിക്കാം

  • uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
  •  ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.
  • കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിൻറെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
  •  ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
  • നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
  • കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക