One Nation One Election : ചര്‍ച്ചയായി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; എന്തൊക്കെയാണ് വ്യവസ്ഥകള്‍; എന്ന് മുതല്‍ നടപ്പിലാകും ?

One Nation, One Election Bills introduced : ഭേദഗതി നടപ്പിലായാല്‍ തുടക്കത്തിലെങ്കിലും ചില നിയമസഭകള്‍ക്ക് അഞ്ച് വര്‍ഷ കാലാവധി ലഭിക്കില്ല. എല്ലാ തിരഞ്ഞെടുപ്പുകളും 2034 മുതല്‍ ഒരുമിച്ച് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

One Nation One Election : ചര്‍ച്ചയായി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; എന്തൊക്കെയാണ് വ്യവസ്ഥകള്‍; എന്ന് മുതല്‍ നടപ്പിലാകും ?

നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ലോക്‌സഭയില്‍ സംസാരിക്കുന്നു (image credits : PTI)

Published: 

17 Dec 2024 17:51 PM

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. 129-ാം ഭേദഗതിയെന്ന നിലയിലാണ് ബില്‍ കൊണ്ടുവന്നത്. ഭരണഘടനയുടെ വിവിധ അനുച്ഛേദങ്ങള്‍ (82, 83, 172, 327) ഭേദഗതി ചെയ്യാനാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്.

രാജ്യത്തെ ലോക്‌സഭ തിരഞ്ഞെടുപ്പും, നിയമസഭ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ആദ്യ ബില്‍. ഡല്‍ഹി. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടത്താനാണ് രണ്ടാമത്തെ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

രാഷ്ട്രപതിക്കായിരിക്കും ഭരണഘടന ഭേദഗതിക്ക് അനുസൃതമായി ഉത്തരവിറക്കാനുള്ള അധികാരമുണ്ടായിരിക്കുക. പൊതുതിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ലോക്‌സഭയുടെ ആദ്യ സമ്മേളന കാലത്ത് രാഷ്ട്രപതി ഉത്തരവ് ഇറക്കും.

ഇതുവഴി ലോക്‌സഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടാകും. ലോക്‌സഭയുടെ കാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും കഴിയുമെന്ന് ചുരുക്കം. ആദ്യ ഘട്ടത്തില്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളും തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാണ് നീക്കം.

നിലവില്‍ ലോക്‌സഭയുടെ കാലാവധി അവസാനിക്കുമ്പോഴും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാറില്ല. എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലായാല്‍ ലോക്‌സഭയുടെ കാലാവധി അവസാനിച്ചാല്‍, നിയമസഭകള്‍ക്ക് കാലാവധി അവശേഷിച്ചാലും അവ പിരിച്ചുവിടേണ്ടി വരും.

2034 മുതല്‍ ?

ഭേദഗതി നടപ്പിലായാല്‍ തുടക്കത്തിലെങ്കിലും ചില നിയമസഭകള്‍ക്ക് അഞ്ച് വര്‍ഷ കാലാവധി ലഭിക്കില്ല. എല്ലാ തിരഞ്ഞെടുപ്പുകളും 2034 മുതല്‍ ഒരുമിച്ച് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ 2031ല്‍ കേരളത്തില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം, സഭയ്ക്ക് അഞ്ച് വര്‍ഷ കാലാവധി ലഭിക്കില്ല. മൂന്ന് വര്‍ഷത്തേക്ക് മാത്രമുള്ള നിയമസഭ തിരഞ്ഞെടുപ്പായി 2031ലേത് മാറും.

ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലൂടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. വോട്ടിങ് ശതമാനം വര്‍ധിക്കുമെന്നും, ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുമെന്നടക്കം കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നതാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഈ നീക്കം ഫെഡറിലസത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. 2029ല്‍ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന ശുപാര്‍ശയാണ് സമിതി മുന്നോട്ടുവച്ചത്. 1999ലെ 17-ാം നിയമകമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ആദ്യമായി ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്. 2014ലാണ് ഈ ചര്‍ച്ചകള്‍ സജീവമായത്.

Read Also : നരേന്ദ്ര മോദിയുടെ മൂന്നാം ഊഴം! എക്സിറ്റ് പോളുകൾ തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ; 2024-ലെ ജനവിധികൾ

ലോക്‌സഭയില്‍ സംഭവിച്ചത്‌

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്‍ മേശപ്പുറത്ത് വച്ചത്. 269 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതപ്പോള്‍ 196 പേര്‍ ബില്ലിനെ എതിര്‍ത്തു. ഇന്ത്യ മുന്നണി ബില്‍ അവതരണത്തെ എതിര്‍ത്തു. എന്‍ഡിഎ സഖ്യകക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. ബില്‍ ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Related Stories
Atul Subhash Death Case: അവളും അമ്മയും മകനെ കണ്ടത് എടിഎമ്മായി; ചെലവിനായി വേണ്ടത് മാസം 2 ലക്ഷം രൂപ: അതുലിന്റെ കുടുംബം
Atul Subhash Death Case: ലൊക്കേഷൻ മാറ്റിക്കൊണ്ടിരുന്നു; ഫോൺവിളി വാട്ട്സാപ്പിൽ; എന്നാൽ നികിത അബദ്ധം കാണിച്ചു; ഒടുവിൽ പിടിയിൽ
Land Registry System Changes : ഭൂമി രജിസ്‌ട്രേഷനടക്കം ഇനി എന്തെളുപ്പം ! വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍
Year Ender 2024: നരേന്ദ്ര മോദിയുടെ മൂന്നാം ഊഴം! എക്സിറ്റ് പോളുകൾ തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ; 2024-ലെ ജനവിധികൾ
Visa Free Travel: യാത്ര ഇനി സിമ്പിൾ! ഈ രാജ്യത്തേക്ക് ഇനി വിസയില്ലാതെ പറക്കാം, റിപ്പോർട്ട്
Head Constable Dies:’ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ട്രെയിനിന് മുന്നില്‍ ചാടി ഹെഡ്‌ കോൺസ്റ്റബിൾ ജീവനൊടുക്കി
കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്റൂട്ട്
'ശരാശരി'യിലും വിരാട് കോഹ്ലി താഴേക്ക്‌
പശുവിൻ പാലിന് പകരം സോയാ മിൽക്ക് ആയാലോ?
ക്യാന്‍സറിന്റെ സ്‌റ്റേജ് സീറോയെ അറിയാം; കരുതലോടെ ഇരിക്കാം