CAA Law: എന്താണ് പൗരത്വ ഭേദഗതി നിയമം; രാജ്യമൊട്ടാകെ ചർച്ചയായ സിഎഎ, അറിയേണ്ടതെല്ലാം

CAA Law 2019: അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ, തുടങ്ങിയ ഇന്ത്യയുടെ മൂന്ന് അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവന്നത്.

CAA Law: എന്താണ് പൗരത്വ ഭേദഗതി നിയമം; രാജ്യമൊട്ടാകെ ചർച്ചയായ സിഎഎ, അറിയേണ്ടതെല്ലാം

(Image Courtesy: Pinterest)

Published: 

07 Aug 2024 14:11 PM

രാജ്യമൊട്ടാകെ ചർച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയ വിഷയമാണ് പൗരത്വ ഭേദഗതി. ഇന്ത്യൻ പൗരത്വ നിയമത്തിൽ വരുത്തിയ ഒരു ഭേദഗതിയാണ് 2019ൽ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎ. മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര മതവിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതാണ് ഭേദഗതി. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനായി ആണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്. 2019 ജനുവരി 8 ന് ബില്ല് ലോക്സഭ പാസാക്കി,  2019 ഡിസംബർ 11 ന് രാജ്യസഭയും ബിൽ പാസാക്കി. 2019 ഡിസംബർ 12 ന് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അനുമതി ലഭിച്ചു. 2020 ജനുവരി 10 മുതൽ ഭേദഗതി പ്രാബല്യത്തിൽ ഭേദഗതി വന്നു.

എന്താണ് പൗരത്വ ഭേദഗതി നിയമം

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ, തുടങ്ങിയ ഇന്ത്യയുടെ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗക്കാരായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ പൗരത്വനിയമം ഭേദഗതി കൊണ്ടുവന്നത്. ഈ പ്രദേശങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം പൗരത്വം നൽകാൻ പൗരത്വ ഭേദഗതി ബില്ലില്‍ പറയുന്നു. 2014 ഡിസംബർ 31-ന് മുമ്പ് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. പൗരത്വ ഭേദഗതി ബില്ലിന്റെ ഗുണഭോകതാക്കൾക്ക് രാജ്യത്തെ ഏത് സംഥാനത്തും താമസിക്കാനാകും.

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീം മതവിഭാഗത്തെ ഒഴിവാക്കിയത് രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത് മതവിവേചനപരമാണെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ മൂന്നു രാജ്യങ്ങളും മുസ്ലീം ഭൂരിപക്ഷമാണെന്നും മുസ്ലീങ്ങൾക്ക് അവിടെ മതവിദ്വേഷം നേരിടുന്നില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം.

എങ്ങനെ അപേക്ഷിക്കാം

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ മാർഗമാണ്. indiacitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തമായി ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്. നിശ്ചിത ഫീസ് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ആണെങ്കിൽ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം. ഹാജരാകേണ്ട തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും.

ഇന്ത്യന്‍ കാഴ്‌ചപ്പാടിൽ ആരാണ് അനധികൃത കുടിയേറ്റക്കാർ?

1955 ലെ പൗരത്വ നിയമം അനുസരിച്ച്, വ്യാജമായ രേഖകളോടെയോ രേഖകള്‍ ഇല്ലാതെയോ ഇന്ത്യയിൽ പ്രവേശിച്ചവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നു. സാധുവായ പാസ്‌പോർട്ട് ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവരും വിസ കാലാവധിക്കപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.

പൗരത്വ ബിൽ 2019 പ്രകാരമുള്ള ഇളവുകൾ

ബില്ലില്‍ നിന്ന് വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് ബില്ല് ബാധകമല്ല.

Related Stories
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ