Government Formation: സർക്കാർ രൂപീകരണം അത്ര എളുപ്പമല്ല… കടമ്പകൾ ഏറെയാണ്; നടപടിക്രമങ്ങൾ എന്തെല്ലാം?
Government Formation Procedures: ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാർട്ടിയെ ഭരണകക്ഷി എന്നും മറ്റെല്ലാ അംഗങ്ങളെയും പ്രതിപക്ഷം എന്നും വിളിക്കുന്നു. ഭരണകക്ഷിയാണ് സർക്കാർ രൂപീകരിക്കുന്നത്, അടുത്ത അഞ്ച് വർഷത്തേക്കാണ് അവരുടെ കാലാവധി. മറ്റ് പാർട്ടിയിൽ വിജയിച്ച എംഎൽഎമാരെല്ലാം പ്രതിപക്ഷമായി നിലകൊള്ളുന്നു.

ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്തത് സർക്കാർ രൂപീകരണമാണ്. തെരഞ്ഞെടുപ്പിൽ ജയച്ച പാർട്ടിയിലെ അംഗങ്ങളെ മാത്രം കോർത്തിണക്കി സർക്കാർ രൂപീകരിക്കാൻ കഴിയില്ല. ഒരു പാർട്ടിക്കും ഭൂരിപക്ഷം സീറ്റുകൾ ലഭിക്കുന്നില്ലെങ്കിൽ, ഏതൊക്കെ പാർട്ടികളാണ് സഖ്യ സർക്കാരിൽ ഭാഗമാകേണ്ടതെന്ന് തീരുമാനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൻ്റെ ഭാഗമാണ്. ഒരു സർക്കാരിൻ്റെ കാലാവധി അവസാനിക്കുമ്പോഴോ അവിശ്വാസ പ്രമേയത്തിലൂടെ ഭരിക്കുന്ന മന്ത്രിസഭ പിരിച്ചുവിടുമ്പോഴോ എണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സർക്കാർ രൂപീകരണ പ്രക്രിയ ചിലപ്പോൾ ദൈർഘ്യമേറിയതാകാനും സാധ്യതയുണ്ട്. സർക്കാർ രൂപീകരണ പ്രക്രിയ വൈകും തോറും നിലവിലുള്ള സർക്കാർ ഭരണത്തിൽ തുടരണം. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ശേഷം, ഭൂരിപക്ഷം സീറ്റുകളും നേടുന്ന പാർട്ടിയോ സഖ്യമോ ആണ് സംസ്ഥാന സർക്കാർ രൂപീകരിക്കുന്നത്. 1951-ലെ ജനപ്രാതിനിധ്യ നിയമവും 1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുപോലെ തന്നെ ഒരു സംസ്ഥാന സർക്കാർ രൂപീകരണ പ്രക്രിയയും നിരവധി ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും അനുസരിച്ചാണ് നടക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം, മുഖ്യമന്ത്രിയെ നിയമിക്കേണ്ടത് ഗവർണറാണ്. കൂടാതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മറ്റ് മന്ത്രിമാരെ ഗവർണർ നിയമിക്കുകയും ചെയ്യുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഒരു പാർട്ടിക്കോ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയും കേവല ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളിൽ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഗവർണർക്ക് നിയമസഭ പിരിച്ചുവിടാനുള്ള അധികാരമുണ്ട്.
വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനാണ് പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത്. മൊത്തം സീറ്റുകളിൽ പകുതിയിലധികം നേടുന്ന പാർട്ടിയെയാണ് ഭൂരിപക്ഷം എന്ന് പറയുന്നത്. ആ പാർട്ടിയെയാണ് സാധാരണയായി സർക്കാർ രൂപീകരിക്കാൻ വിളിക്കുന്നത്. ഒരു സർക്കാർ രൂപീകരണ പ്രക്രിയയിൽ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളായാണ് നടക്കുന്നത്. കൂടിയാലോചന, അധികാരം നൽകൽ, സർക്കാർ അംഗങ്ങളുടെ ഔദ്യോഗിക നിയമനം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ഒരു ജനാധിപത്യത്തിൽ, ജനങ്ങളാണ് തങ്ങളുടെ പ്രതിനിധികളെ നിയമസഭയിലേക്ക് (എംഎൽഎ) തിരഞ്ഞെടുക്കുന്നത്. അതിനാൽ, പ്രധാന അധികാരം ജനങ്ങൾക്കാണ്. എംഎൽഎമാർ എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികളെന്നും അർത്ഥമുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു നിയമസഭയുണ്ട്. ഒരു സംസ്ഥാനത്തെ മൊത്തം നിയോജകമണ്ഡലങ്ങളുടെ പകുതിയിലധികം വിജയിച്ച എംഎൽഎമാരുടെ ഒരു രാഷ്ട്രീയ പാർട്ടിയെ ഭൂരിപക്ഷമെന്ന് പറയുന്നു.
ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാർട്ടിയെ ഭരണകക്ഷി എന്നും മറ്റെല്ലാ അംഗങ്ങളെയും പ്രതിപക്ഷം എന്നും വിളിക്കുന്നു. ഭരണകക്ഷിയാണ് സർക്കാർ രൂപീകരിക്കുന്നത്, അടുത്ത അഞ്ച് വർഷത്തേക്കാണ് അവരുടെ കാലാവധി. മറ്റ് പാർട്ടിയിൽ വിജയിച്ച എംഎൽഎമാരെല്ലാം പ്രതിപക്ഷമായി നിലകൊള്ളുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും പ്രതിപക്ഷത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം, ഭരണകക്ഷിയിലെ എംഎൽഎമാർ അവരുടെ നേതാവിനെ തിരഞ്ഞെടുക്കും, അദ്ദേഹം മുഖ്യമന്ത്രിയാകും.
തുടർന്ന് മുഖ്യമന്ത്രി ഭൂരിപക്ഷമുള്ള എംഎൽഎമാരിൽ നിന്ന് ചിലരെ മന്ത്രിമാരായി തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുപ്പിനുശേഷം, മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് സംസ്ഥാന ഗവർണറാണ്. ശേഷം വിവിധ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും നടത്തികൊണ്ട് പോകാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും കൈമാറും. അതിനെല്ലാം അവർക്ക് പ്രത്യേകം ഓഫീസുകളുമുണ്ട്. മന്ത്രിമാരായി തിരഞ്ഞെടുക്കുന്ന എംഎൽഎമാർക്ക് എംഎൽഎ എന്ന നിലയിലും മറ്റൊന്ന് മന്ത്രി എന്ന നിലയിലും പ്രവർത്തിക്കേണ്ടി വരുന്നു.