5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bharatiya Nyaya Sanhita : അശ്ലീല കമന്റടിയാണോ ‘ഹോബി’; ഏത് പ്രമുഖനെയും പൂട്ടും നിയമത്തിലെ ഈ വകുപ്പുകള്‍

Bharatiya Nyaya Sanhita Section 75 : അധിക്ഷേപങ്ങള്‍ നേരിടുന്നവര്‍ കടന്നുപോകുന്ന 'ട്രോമ'യെക്കുറിച്ച് ഇത്തരക്കാര്‍ ചിന്തിക്കാറില്ല. അശ്ലീല കമന്റടിക്കാര്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍, ചിലപ്പോള്‍ അവര്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിയും വന്നേക്കാം. കയ്യിലുള്ള പണത്തിന്റെയും ആള്‍ബലത്തിന്റെയും പിന്‍ബലത്തില്‍ എന്തും വിളിച്ചുപറയാമെന്ന് കരുതുന്നവര്‍ സൂക്ഷിച്ചോ ! നിങ്ങളെ 'മണിച്ചിത്രത്താഴിട്ട്' പൂട്ടാനുള്ള വകുപ്പുകള്‍ ഭാരതീയ ന്യായസഹിംതയിലുണ്ട്

Bharatiya Nyaya Sanhita : അശ്ലീല കമന്റടിയാണോ ‘ഹോബി’; ഏത് പ്രമുഖനെയും പൂട്ടും നിയമത്തിലെ ഈ വകുപ്പുകള്‍
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 08 Jan 2025 12:42 PM

വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നത് ചിലരുടെ ഹോബിയാണ്. മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് പോലും വിചാരിക്കാതെ അശ്ലീല കമന്റുകള്‍ പറയുന്നവരുണ്ട്. ഒരു മൈക്ക് കിട്ടിയാല്‍ എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് ആണ് ഇതെന്നാണ് ഇത്തരക്കാരുടെ ചിന്ത. കയ്യടിക്കാന്‍ ആളുണ്ടെന്നതാണ് ഇവരുടെ പ്രേരണ. എന്ത് വഷളത്തരവും ‘തഗാ’യി കാണുന്നതാണ് സമൂഹമാധ്യമങ്ങളിലെ പൊതുട്രെന്‍ഡ്. അധിക്ഷേപങ്ങള്‍ നേരിടുന്നവര്‍ കടന്നുപോകുന്ന ‘ട്രോമ’യെക്കുറിച്ച് ഇത്തരക്കാര്‍ ചിന്തിക്കാറില്ല. അശ്ലീല കമന്റടിക്കാര്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍, ചിലപ്പോള്‍ അവര്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിയും വന്നേക്കാം. കയ്യിലുള്ള പണത്തിന്റെയും ആള്‍ബലത്തിന്റെയും പിന്‍ബലത്തില്‍ എന്തും വിളിച്ചുപറയാമെന്ന് കരുതുന്നവര്‍ സൂക്ഷിച്ചോ ! നിങ്ങളെ ‘മണിച്ചിത്രത്താഴിട്ട്’ പൂട്ടാനുള്ള വകുപ്പുകള്‍ ഭാരതീയ ന്യായസഹിംതയിലുണ്ട്.

വാ തുറന്നാല്‍ അശ്ലീലം മാത്രം പുറത്തേക്ക് വമിക്കുന്നവരെ ഭാരതീയ ന്യായസഹിംത(ബിഎന്‍എസ്)യിലെ 75 വകുപ്പ് പൂട്ടും. ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ മാത്രമല്ല ഈ വകുപ്പിലൂടെ കുടുങ്ങുന്നത്. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കുകയോ, ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിക്കുകയോ ചെയ്താലും ഈ വകുപ്പ് പ്രകാരം കേസെടുക്കാം. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം കഠിനതടവോ പിഴയോ ലഭിക്കാം. അല്ലെങ്കില്‍ രണ്ടും ഒരുമിച്ച് ലഭിക്കാം.

ബിഎന്‍സ് 75 ഇപ്രകാരം

1. നിയമനടപടിയിലേക്ക് നയിക്കാവുന്ന പ്രവൃത്തികള്‍:

(i) ശാരീരിക സമ്പര്‍ക്കം, ലൈംഗിക താത്പര്യത്തോടെയുള്ള പ്രവൃത്തികള്‍

(ii) ലൈംഗികാവശ്യം ഉന്നയിക്കുക

(iii) ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കുക

(iv) ലൈംഗിക പരാമർശങ്ങൾ നടത്തുക

2. ഇതില്‍ i,ii,iii എന്നിവയിൽ വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്ന ഏതൊരു പുരുഷനും മൂന്ന് വർഷം വരെ കഠിന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

3. iv-ൽ വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്ന ഏതൊരു പുരുഷനും ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

ഇതില്‍ പലതും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസായിരിക്കും. ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയാല്‍ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കേസെടുക്കാം. 2011 ലെ കേരള പോലീസ് ആക്ടിലെ 119 പ്രകാരം പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിൽ ലൈംഗിക ചേഷ്ടകളോ പ്രവർത്തികളോ ചെയ്യുകയോ സ്വകാര്യത ലംഘിച്ച് എടുത്ത് ദൃശ്യങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.

Read Also : ഹണീ റോസിൻ്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

അതേസമയം, തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഹണിയെ വിളിച്ച് പിന്തുണ അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കുമെന്നാണ് സൂചന.